ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നു പോയ ആള്‍ക്ക് എന്തിനാണ് ഇത്ര ഭയം: വി മുരളീധരന്‍

ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നു പോയിയെന്ന് വീമ്പിളക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് എന്തിനാണ് ഇത്ര ഭയപ്പെടുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സ്വപ്ന സുരേഷിന്റെ പ്രസ്താവന പുറത്തു വന്നതിനു ശേഷം മുഖ്യമന്ത്രി കാണിക്കുന്ന പരിഭ്രാന്തി, ദുരൂഹത വര്‍ധിപ്പിക്കുന്നു. മടിയില്‍ കനമില്ലെന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും മടിയില്‍ കനമുണ്ട് എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ പെരുമാറ്റമെന്നും മുരളീധരന്‍ പറഞ്ഞു.

‘ആരോപണം ഉന്നയിച്ചവരെ ഭീഷണിപ്പെടുത്തുന്നു. ഗൂഢാലോചന അന്വേഷിക്കാനെന്ന പേരില്‍ ഒരു എ.ഡി.ജി.പി.യുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പൊലീസുകാരെ നിയമിക്കുന്നത് എന്തടിസ്ഥാനത്തിലാണ്. മുഖ്യമന്ത്രിക്ക്, പ്രധാനമന്ത്രിക്ക് പോലുമില്ലാത്ത സുരക്ഷയൊരുക്കുന്നത് ജനരോഷം ഭയന്നാണ്.’

‘ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നു പോയിയെന്ന് വീമ്പിളക്കുന്ന ആള്‍ എന്തിനാണ് ഇത്രയും ഭയപ്പെട്ട് പൊലീസുകാരെ നിരത്തി പ്രസംഗിക്കാന്‍ പോകുന്നത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം അവസാനിപ്പിച്ചിട്ടില്ല രാഷ്ട്രീയ ധാര്‍മികത അല്‍പമെങ്കിലും ഉണ്ടെങ്കില്‍ കള്ളക്കടത്ത് കേസില്‍ ആരോപണവിധേയനായ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം’ മുരളീധരന്‍ പറഞ്ഞു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ