കൊച്ചിയില്‍ വ്യാപക എ.ടി.എം തട്ടിപ്പ്; മെഷീനില്‍ പ്രത്യേക ഉപകരണം ഘടിപ്പിച്ച് പണം തട്ടല്‍

കൊച്ചിയില്‍ വ്യാപക എ.ടി.എം തട്ടിപ്പ്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ 11 എ.ടി.എമ്മുകളില്‍ നിന്ന് പണം കവര്‍ന്നു. കളമശേരിയെ എ.ടി.എമ്മില്‍നിന്ന് ഒറ്റദിവസം കൊണ്ട് മാത്രം തട്ടിയെടുത്തത് കാല്‍ലക്ഷം രൂപയാണ്.

മെഷീനില്‍ നിന്ന് പണംവരുന്ന ഭാഗം പ്രത്യേക ഉപകരണം ഘടിപ്പിച്ച് അടച്ചുവെച്ചാണ് തട്ടിപ്പ്. പിന്‍വലിച്ച പണം കിട്ടാതെ ഇടപാടുകാര്‍ എ.ടി.എം വിടുമ്പോള്‍ തടസം നീക്കി പണം കൈക്കാലാക്കുകയാണ് മോഷ്ടാവിന്റെ രീതി.

Read more

ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നിരവധി പേര്‍ക്കാണ് ഇത്തരത്തില്‍ പണം നഷ്ടമായത്.