ലഹരിമരുന്നിന്റെ ഉപയോഗം ഉണ്ടോ എന്ന കാര്യം എല്ലാ സിനിമ സെറ്റുകളിലും പരിശോധിക്കണം എന്ന് നിർമ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. നടൻ ഷെയിൻ നിഗമിനെതിരായ പരാതിയിൽ തുടർ നടപടിയുമായി ബന്ധപ്പെട്ട് കൊച്ചിയിൽ ചേര്‍ന്ന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുവെയാണ് പ്രോഡ്യൂസേഴ്സ് അസോസിയേഷൻ ഇക്കാര്യം പറഞ്ഞത്.
ലഹരിമരുന്നിന്റെ ഉപയോഗം വ്യാപകമായി ഉണ്ട്, നടന്മാർക്ക് അച്ചടക്കമില്ലാത്തതിന്റെ കാരണം ലഹരിമരുന്ന് ഉപയോഗം മൂലം ആണെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ആരോപിച്ചു. ഇതേ കാരണം കൊണ്ടാണ് പല നടന്മാരും അമ്മയിൽ അംഗമല്ലാത്തത് കാരണം “അമ്മ സംഘടനക്ക് ശക്തമായ നിലപാടുകൾ ഉണ്ട്. പല നടന്മാർക്കെതിരെയും പരാതി കൊടുക്കാൻ സമീപിക്കുമ്പോൾ അറിയാൻ കഴിയുന്നത് അമ്മയിൽ അംഗമല്ല എന്നാണ്. കാരവനിൽ നിന്നും പുറത്തിറങ്ങുന്നില്ല കാരവനിൽ ഇരുന്ന് എന്താണ് ചെയ്യുന്നതെന്ന് പരിശോധിക്കണം എന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
അതേസമയം, ഷെയ്ന്‍ നിഗം നിസ്സഹകരണം തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരണം മുടങ്ങി കിടക്കുന്ന ചിത്രങ്ങളായ വെയിലും ഖുര്‍ബാനിയും ഉപേക്ഷിക്കുകയാണെന്ന് കേരള പ്രൊഡൂസേഴ്‌സ് അസോസിയേഷന്‍. ഇതിന്റെ നഷ്ടം നികത്തുന്ന എന്നോ അന്ന് ഷെയ്ന്‍ മലയാളത്തില്‍ അഭിനയിച്ചാല്‍ മതിയെന്ന നിലപാടിലാണ് അസോസിയേഷന്‍. ഇക്കാര്യം അമ്മ സംഘടനയെ അറിയിച്ചെന്നും പ്രൊഡൂസേഴ്‌സ് അസോസിയേഷന്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Read more
മുടങ്ങിയ ചിത്രങ്ങളുടെ നഷ്ടം നികത്തുന്നതു വരെയാണ് ഷെയ്‌നിന് വിലക്ക്. ഖുര്‍ബാനി, വെയില്‍ എന്നീ ചിത്രങ്ങളുടെ നഷ്ടം ഷെയ്ന്‍ നികത്തണം. രണ്ടു ചിത്രങ്ങളും കൂടി ഏഴു കോടിയോളം രൂപ നഷ്ടം സംഭവിച്ചു. സിനിമയ്ക്കായി കോടിക്കണക്കിന് കാശ് മുടക്കുന്നവരെ കളിയാക്കുകയാണ് ഷെയ്ന്‍ ചെയ്തതെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു.