മലയാള സിനിമയില്‍ ലഹരിമരുന്ന് ഉപയോഗം വ്യാപകം; സെറ്റുകളില്‍ പരിശോധന വേണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

ലഹരിമരുന്നിന്റെ ഉപയോഗം ഉണ്ടോ എന്ന കാര്യം എല്ലാ സിനിമ സെറ്റുകളിലും പരിശോധിക്കണം എന്ന് നിർമ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. ന‍ടൻ ഷെയിൻ നിഗമിനെതിരായ പരാതിയിൽ  തുടർ നടപടിയുമായി ബന്ധപ്പെട്ട്  കൊച്ചിയിൽ  ചേര്‍ന്ന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുവെയാണ് പ്രോഡ്യൂസേഴ്സ് അസോസിയേഷൻ ഇക്കാര്യം പറഞ്ഞത്.

ലഹരിമരുന്നിന്റെ ഉപയോഗം വ്യാപകമായി ഉണ്ട്, നടന്മാർക്ക് അച്ചടക്കമില്ലാത്തതിന്റെ കാരണം ലഹരിമരുന്ന് ഉപയോഗം മൂലം ആണെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ആരോപിച്ചു. ഇതേ കാരണം കൊണ്ടാണ് പല നടന്മാരും അമ്മയിൽ അംഗമല്ലാത്തത് കാരണം “അമ്മ സംഘടനക്ക് ശക്തമായ നിലപാടുകൾ ഉണ്ട്. പല നടന്മാർക്കെതിരെയും പരാതി കൊടുക്കാൻ സമീപിക്കുമ്പോൾ അറിയാൻ കഴിയുന്നത് അമ്മയിൽ അംഗമല്ല എന്നാണ്. കാരവനിൽ നിന്നും പുറത്തിറങ്ങുന്നില്ല കാരവനിൽ ഇരുന്ന് എന്താണ് ചെയ്യുന്നതെന്ന് പരിശോധിക്കണം എന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

അതേസമയം, ഷെയ്ന്‍ നിഗം നിസ്സഹകരണം തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരണം മുടങ്ങി കിടക്കുന്ന ചിത്രങ്ങളായ വെയിലും ഖുര്‍ബാനിയും ഉപേക്ഷിക്കുകയാണെന്ന് കേരള പ്രൊഡൂസേഴ്‌സ് അസോസിയേഷന്‍. ഇതിന്റെ നഷ്ടം നികത്തുന്ന എന്നോ അന്ന് ഷെയ്ന്‍ മലയാളത്തില്‍ അഭിനയിച്ചാല്‍ മതിയെന്ന നിലപാടിലാണ് അസോസിയേഷന്‍. ഇക്കാര്യം അമ്മ സംഘടനയെ അറിയിച്ചെന്നും പ്രൊഡൂസേഴ്‌സ് അസോസിയേഷന്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മുടങ്ങിയ ചിത്രങ്ങളുടെ നഷ്ടം നികത്തുന്നതു വരെയാണ് ഷെയ്‌നിന് വിലക്ക്. ഖുര്‍ബാനി, വെയില്‍ എന്നീ ചിത്രങ്ങളുടെ നഷ്ടം ഷെയ്ന്‍ നികത്തണം. രണ്ടു ചിത്രങ്ങളും കൂടി ഏഴു കോടിയോളം രൂപ നഷ്ടം സംഭവിച്ചു. സിനിമയ്ക്കായി കോടിക്കണക്കിന് കാശ് മുടക്കുന്നവരെ കളിയാക്കുകയാണ് ഷെയ്ന്‍ ചെയ്തതെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി