ബിപിന്‍ സി ബാബുവിനെതിരെ സ്ത്രീധന പീഡന പരാതിയുമായി ഭാര്യ; കേസെടുത്ത് കരീലക്കുളങ്ങര പൊലീസ്

ആലപ്പുഴയില്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബിപിന്‍ സി ബാബുവിനെതിരെ സ്ത്രീധന പീഡന പരാതി നല്‍കി ഭാര്യ. ബിപിന്‍ സി ബാബുവിന്റെ ഭാര്യ മിനിസ നല്‍കിയ പരാതിയില്‍ കരീലക്കുളങ്ങര പൊലീസാണ് കേസെടുത്തിരിക്കുന്നത്. രണ്ട് ദിവസം മുന്‍പാണ് സ്ത്രീധന പീഡനം ആരോപിച്ച് മിനിസ പരാതി നല്‍കിയത്.

കേസില്‍ ബിപിന്റെ അമ്മയും സിപിഎം കായംകുളം ഏരിയ കമ്മിറ്റി അംഗവുമായ പ്രസന്നകുമാരി രണ്ടാം പ്രതിയാണ്. നേരത്തെ സിപിഎം നേതൃത്വത്തിന് മിനിസ പരാതി നല്‍കിയിരുന്നു. അവിഹിതബന്ധം ചോദ്യം ചെയ്‌തെന്ന പരാതിയില്‍ സിപിഎം ബിപിന്‍ സി ബാബുവിനെതിരെ നടപടിയെടുത്തിരുന്നു.

ഇതിന് പിന്നാലെ സിപിഎം ആലപ്പുഴ ഏരിയ കമ്മിറ്റി അംഗമായ ബിപിന്‍ സി ബാബു സിപിഎം ഉപേക്ഷിച്ച് ബിജെപിയില്‍ ചേരുകയായിരുന്നു. ബിപിന്‍ സി ബാബു തന്റെ പിതാവില്‍ നിന്ന് 10 ലക്ഷം രൂപ സ്ത്രീധനമായി വാങ്ങിയെന്നും കൂടുതല്‍ സ്ത്രീധനത്തിനായി കരണത്തടിച്ചെന്നും പരാതിയിലുണ്ട്. ശാരീരികമായി ഉപദ്രവിച്ചെന്നും തേപ്പുപെട്ടിയെടുത്ത് അടിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു. പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് മര്‍ദ്ദിച്ചെന്നും പരാതിയുണ്ട്.

Latest Stories

അസമില്‍ ബീഫ് നിരോധിച്ചു; ബീഫ് കഴിക്കേണ്ടവര്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് അസം മന്ത്രി

വന്ദേഭാരത് എക്സ്പ്രസ് വഴിയിലായി; വാതില്‍ പോലും തുറക്കാനാകുന്നില്ലെന്ന് യാത്രക്കാര്‍

"നിന്റെ മടിയും ഫോണും ആദ്യം മാറ്റണം, ഇങ്ങനെ അലസനാകരുത്, എങ്കിൽ നിനക്ക് രക്ഷപെടാം"; ഉപദേശിച്ച് മുൻ ഇംഗ്ലണ്ട് താരം

ഒരു റൈറ്റ് പഞ്ച്, ഒരു ലെഫ്റ്റ് പിന്നെ അപ്പര്‍കട്ട്; ഇത് ജിവിഎം എഫക്ട്; ആവേശത്തിരയിളക്കി ഡൊമിനിക് ആന്റ് ദി ലേഡീസ് പഴ്‌സ് ടീസര്‍

ഡോളറിന് ബദല്‍ സാധ്യമോ? ഡീ ഡോളറൈസേഷന്‍ എന്ത്?; ഡോളറില്‍ നിന്നുള്ള ആഗോളമാറ്റം ട്രംപിന്റെ വെല്ലുവിളിയില്‍ നീങ്ങുമോ?

ഡോളറില്‍ നിന്നുള്ള ആഗോളമാറ്റം ട്രംപിന്റെ വെല്ലുവിളിയില്‍ നീങ്ങുമോ?

ടെലിവിഷന്‍ വിപണിയില്‍ തരംഗം സൃഷ്ടിക്കാന്‍ ഹെയിമും വേണൂസും; പുത്തന്‍ സാങ്കേതിക വിദ്യയുമായി പുതിയ ടിവികളുടെ സീരീസ് പുറത്തിറക്കി

സഞ്ജു സാംസണ് ആശ്വാസം; 1.10 കോടി രൂപ പാഴാകില്ല; ഐപിഎലിൽ കപ്പ് പ്രതീക്ഷ

'സാങ്കേതിക പ്രശ്നം, പ്രോബ-3 വിക്ഷേപണം നാളത്തേക്ക് മാറ്റി'; കൗണ്ട്ഡൗൺ നിർത്തിയത് 43 മിനിട്ട് മാത്രം ബാക്കിയുള്ളപ്പോൾ

പുതിയ എംഎൽഎമാർക്ക് സ്പീക്കറുടെ ഉപഹാരം 'ട്രോളി ബാഗ്'; യാദൃശ്ചികമെന്ന് സ്പീക്കറുടെ ഓഫീസ്