കാട്ടുപന്നിയെ വേട്ടയാടാന്‍ അനുവദിക്കണം; ഇന്ത്യയിലെ വന സംരക്ഷണ നിയമത്തില്‍ തിരുത്തലുകള്‍ ആവശ്യപ്പെട്ട് മാധവ് ഗാഡ്ഗില്‍

ഇന്ത്യയിലെ  വന സംരക്ഷണ നിയമം റദ്ദാക്കേണ്ടതാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ പ്രൊഫസര്‍ മാധവ് ഗാഡ്ഗില്‍. ജനവിരുദ്ധവും പ്രകൃതി വിരുദ്ധവും ശാസ്ത്രവിരുദ്ധവുമായ വനംവകുപ്പിന്റെ ചട്ടങ്ങളാണ് മനുഷ്യരും കാട്ടുമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് ആക്കം കൂട്ടുന്നതെന്നും അദ്ദേഹം പറയുന്നു. മലയാള മനോരമ ദിനപത്രത്തില്‍ എഴുതിയ ‘കാട്ടുപന്നിക്ക് കീഴടങ്ങരുത്’ എന്ന ലേഖനത്തിലാണ് മാധവ് ഗാഡ്ഗില്‍ ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്.

രാജ്യത്ത് നിലവിലുള്ള നിയമം ഉപേക്ഷിക്കണമെന്നും സ്വീഡനും നോര്‍വേയും പോലുള്ള രാജ്യങ്ങള്‍ പിന്തുടരുന്ന മാര്‍ഗമാണ് ഇന്ത്യ സ്വീകരിക്കേണ്ടത്. പരിസ്ഥിതി സംരക്ഷണത്തിലും സന്തോഷ സൂചികയിലും മുന്നിലുള്ള രാജ്യങ്ങളാണ് സ്വീഡനും നോര്‍വെയുമെന്നും അദ്ദേഹം പറഞ്ഞു.

ചട്ടങ്ങള്‍ക്ക് വിധേയമായ വേട്ടയാടല്‍ വിവേകമുള്ളതാണ്. കോടിക്കണക്കിന് രൂപയുടെ വിളകളാണ് വര്‍ഷംതോറും വന്യജീവികള്‍ നശിപ്പിക്കുന്നത്. വനവുമായി ബന്ധപ്പെട്ട കണക്കുകള്‍ എപ്പോഴും അവ്യക്തവും ദുരൂഹവുമാണ്. കാട്ടുപന്നികള്‍ ഒരുതരത്തിലുള്ള വെല്ലുവിളികളും നേരിടുന്നില്ലെന്നാണ് യൂണിയന്‍ ഓഫ് കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ രേഖകളില്‍ പറഞ്ഞിരിക്കുന്നത്. ഐപിസി പ്രകാരം പ്രതിരോധത്തിനും സ്വത്തു സംരക്ഷണത്തിനും അക്രമിയെ കൊല്ലാന്‍ വരെ നിയമമുണ്ട്. എന്നാല്‍, കാട്ടുപന്നികളെ കൃഷിയിടത്തില്‍ നിന്നും തുരത്തിയോടിക്കാന്‍ പോലും അധികൃതരുടെ അനുമതി വേണമെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പൂനെയിലെ ഡിആര്‍ഡിഒ ലാബിന് സമീപമാണ് താന്‍ സാമസിക്കുന്നത്. ഇതിന് സമീപത്തെ വനമേഖലയില്‍ പെറ്റുപെരുകുന്ന കാട്ടുപന്നികളെ ലാബിലെ ഓഫീസര്‍മാര്‍ പാചകം ചെയ്ത് കഴിക്കാറുണ്ട്. അവര്‍ അത് തനിക്ക് പങ്കുവെക്കാറുണ്ടെന്നും മാധവ് ഗാഡ്ഗില്‍ പറഞ്ഞു. ഇന്ത്യയിലെ വന്യജീവി നിയമത്തില്‍ ഏറ്റവും യുക്തിരഹിതമായത് കാട്ടുപന്നിയെ കൊല്ലുന്നതിനുള്ള നിരോധനമാണ്. യുക്തിരഹിതവും അനീതി നിറഞ്ഞതുമായ ചട്ടങ്ങള്‍ ഉണ്ടാക്കുകയും അത് നടപ്പാക്കുകയും ചെയ്യുന്നത് ഇന്ത്യയുടെ പ്രത്യേകതയാണ്. ദേശീയോദ്യാനങ്ങള്‍ക്കും വന്യമൃഗസങ്കേതങ്ങള്‍ക്കും പുറത്തുള്ള വേട്ടയാടലുകളെ മറ്റൊരു രാജ്യവും നിരോധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Latest Stories

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍

ചെവികള്‍ കടിച്ചെടുക്കുന്നു, ഹൃദയം പറിച്ചെടുക്കുന്നതൊക്കെയാണ് കാണിക്കുന്നത്; എ സര്‍ട്ടിഫിക്കറ്റ് പടം കുട്ടികളെയും കാണിക്കുന്നു, 'മാര്‍ക്കോ'യ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ്

വാളയാർ കേസ്; എംജെ സോജന് സത്യസന്ധതാ സർട്ടിഫിക്കറ്റ് നൽകിയതിനെതിരായ ഹർജി തള്ളി ഹൈക്കോടതി