കൊച്ചിയില്‍ ഓണം ബമ്പര്‍ ലോട്ടറി അടിച്ച ഓട്ടോ ഡ്രൈവര്‍ക്ക് അജ്ഞാതന്റെ ഭീഷണിക്കത്ത്. മരട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ പി.ആര്‍. ജയപാലനാണ് ഭീഷണി കത്ത് ലഭിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്ന ഒരു കുടുംബത്തിന് പണം നല്‍കി സഹായിച്ചില്ലെങ്കില്‍ ജീവിക്കാന്‍ സമ്മതിക്കില്ല് എന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത. എന്നാല്‍ കത്തില്‍ കുടുംബത്തിന്റെ വിശദാംശങ്ങള്‍ ഒന്നും നല്‍കിയിട്ടില്ല എന്നും പൊലീസ് അറിയിച്ചു.
തുടര്‍ച്ചയായി രണ്ടാം തവണയാണ് ജയപാലന്് ഭീഷണി കത്ത് ലഭിക്കുന്നത്.
ഒരു മാസം മുമ്പ് ഇതേ രീതിയില്‍ ഒരു കത്ത് ലഭിച്ചിരുന്നു. നവംബര്‍ 9ന് ആണ് ആദ്യത്തെ ഭീഷണി കത്ത് ലഭിച്ചത്. അതില്‍ ഒരു ഫോണ്‍ നമ്പറും നല്‍കിയിട്ട്ുണ്ടായിരുന്നു. ചേലക്കരയില്‍ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. കത്തിലുണ്ടായിരുന്ന നമ്പര്‍ ഒരു പ്രായമായ സ്ത്രീയുടേത് ആണെന്നാണ് പൊലീസ് കണ്ടെത്തിയത്. അവര്‍ക്ക് കത്തിനെ കുറിച്ച് ഒന്നും അറിയില്ല എന്നും പൊലീസ് പറഞ്ഞു.
Read more
രണ്ടാമത്തെ കത്തില്‍ താനൊരു പൊലീസുകാരന്‍ ആണെന്നും ആവശ്യം അംഗീകരിക്കുന്നതാണ് നല്ലത് എന്നും അയച്ചിരിക്കുന്ന വ്യക്തി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ ഭാഗ്യശാലിയാണ് ജയപാലന്‍. ഒരുപാട് ഊഹാപോഹങ്ങള്‍ക്ക് ശേഷമാണ് ഇദ്ദേഹത്തിന് ലോട്ടറി അടിച്ചത്. സെപ്തംബര്‍ 10ന് തൃപ്പൂണിത്തുറ സ്റ്റാച്യു ജങ്ഷനു അടുത്തുള്ള ഒരു ഏജന്‍സിയില്‍ നിന്നാണ് ഇയാള്‍ ടിക്കറ്റ് വാങ്ങിയത്. ലോട്ടറി അടിച്ചതിന് ശേഷം നിരവധി ആളുകളാണ് സഹായത്തിനായി ജയപാലനെ സമീപിക്കുന്നത്.