വൈകാതെ കേരളത്തിലേക്ക് തിരിച്ചു വരുമെന്ന് യതീഷ് ചന്ദ്ര ഐപിഎസ്. ശബരിമലമലയില്‍ ദര്‍ശനം നടത്താനെത്തിയപ്പോഴായിരുന്നു യതീഷ് ചന്ദ്രയുടെ ഈ പ്രതികരണം. എന്നും സന്തോഷത്തോടെ ഓര്‍ക്കുന്ന സ്ഥലമാണ് ശബരിമലയെന്നും വൈകാതെ കേരളത്തിലേക്ക് തിരിച്ചു വരുമെന്നും യതീഷ് ചന്ദ്ര പറഞ്ഞു.
ശബരിമല യുവതി പ്രവേശന സമരകാലത്ത് ശബരിമലയിലെ സുരക്ഷ ചുമതലയില്‍ ഉണ്ടായിരുന്ന യതീഷ് ചന്ദ്ര അന്ന് ഏറെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. നിലവില്‍ ബംഗളുരു ഡിസിപിയാണ് യതീഷ് ചന്ദ്ര.
മകരവിളക്ക് ഉത്സവത്തിനായി നട തുറന്ന ആദ്യദിനം തന്നെ പമ്പയിലും സന്നിധാനത്തും വന്‍ തീര്‍ഥാടകത്തിരക്കാണ് അനുഭവപ്പെട്ടത്. ഉച്ചക്ക് രണ്ടു മണിയോടെ തന്നെ വലിയ നടപ്പന്തല്‍ നിറഞ്ഞു കവിഞ്ഞിരുന്നു.
മൂന്ന് മണിയോടെ തീര്‍ഥാടകരുടെ നിര ശരംകുത്തി വരെ നീണ്ടു. 45,000 ഓളം തീര്‍ഥാടകരാണ് വെള്ളിയാഴ്ച ദര്‍ശനം നടത്തിയത്. ശനിയാഴ്ച മുതല്‍ എട്ടാം തീയതി വരെയുള്ള ദിവസങ്ങളില്‍ തൊണ്ണൂറായിരത്തിന് മുകളില്‍ തീര്‍ഥാടകരാണ് ഓണ്‍ലൈന്‍ മുഖേന ബുക്ക് ചെയ്തിരിക്കുന്നത്.