'വെളുത്ത നിറമുണ്ടെന്ന് കരുതി കുഞ്ഞ് ഞങ്ങളുടേതല്ലാതാകുമോ'; നാട്ടുകാര്‍ക്ക് മുന്നില്‍ മാതൃത്വം തെളിയിക്കേണ്ടി വന്ന നാടോടിസ്ത്രീ

തിരുവനന്തപുരത്ത് നിറത്തിന്റെ പേരില്‍ നാടോടി സ്ത്രീയെയും അവരുടെ നാലുമാസം പ്രായമായ കുഞ്ഞിനെയും തടഞ്ഞുവെച്ച് നാട്ടുകാര്‍. നാടോടി സ്ത്രീയുടെ കയ്യിലിരുന്ന കുഞ്ഞ് അവരെക്കാള്‍ വെളുത്തതായതിനാല്‍ കുഞ്ഞിനെ ഇവര്‍ തട്ടിക്കൊണ്ട് വന്നതാണ് എന്ന് ആരോപിച്ചാണ് തടഞ്ഞുവെച്ചത്. തട്ടിക്കൊണ്ടു വന്നതല്ല ഇത് തന്റെ കുഞ്ഞാണ് എന്ന് സ്ത്രീ പറഞ്ഞിട്ടും അതൊന്നും വകവെക്കാതെ ആളുകള്‍ അവരെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.

ശനിയാഴ്ചയായിരുന്നു. സംഭവം. ആന്ധ്രാ സ്വദേശിനിയായ സുജാതയ്ക്കാണ് നിറവ്യത്യാസത്തിന്റെ പേരില്‍ ഈ ദുരനുഭവം നേരിടേണ്ടിവന്നത്. പൊലീസ് സ്റ്റേഷനില്‍ എത്തിയ സുജാത തന്റെ ഭര്‍ത്താവ് കരിയപ്പയെ അവിടേക്ക് വിളിച്ചു വരുത്തി. ഇവരുടെ കുഞ്ഞാണ് എന്ന് തെളിയിക്കുന്നതിന് തെളിയിക്കാന്‍ ജനനസര്‍ട്ടിഫിക്കറ്റും ഫോട്ടോകളും അടക്കമുള്ള രേഖകളുമായാണ് ഇയാള്‍ എത്തിയത്. ഇതേ തുടര്‍ന്നാണ് ഇവരെ പൊലീസ് വിട്ടയച്ചത്.

ഇത് തങ്ങളുടെ പൊന്നുമോളാണ്. വെളുത്ത നിറമുണ്ടെന്ന് കരുതി കുഞ്ഞ് തങ്ങളുടേതല്ലാതാകുമോ എന്ന് സുജാത പൊലീസ് സ്്‌റ്റേഷനില്‍ വെച്ച് ചോദിച്ചു. തന്റെ അഞ്ച് മക്കളും വെളുത്തിട്ടാണ്. ഞങ്ങളുടെ കുട്ടികള്‍ കറുത്തിരിക്കണമെന്നാണോ എന്നും അവര്‍ ചോദിച്ചു. സ്വന്തം കുഞ്ഞാണെന്ന് തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന നടത്താന്‍ തയ്യാറാണെന്നും സുജാതയ്ക്ക് പറഞ്ഞു. ഇതിനിടയില്‍ സുജാതയുടെയും കുഞ്ഞിന്റെയും ചിത്രങ്ങള്‍സാമൂഹ്യമാധ്യമങഅങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.

കീചെയിനിലും അരിമണിയിലും പേരെഴുതി വില്‍ക്കുന്നയാളാണ് കരിയപ്പ. തിരുവനന്തപുരം പാറ്റൂരില്‍ ചിത്രങ്ങള്‍ കൊണ്ടുനടന്നു വില്‍ക്കുന്നയാളാണ് സുജാത.

Latest Stories

IPL 2025: നിനോടൊക്കെ ഞാൻ പറഞ്ഞില്ലേ, ഒറ്റ മത്സരം കൊണ്ട് വിലയിരുത്തരുതെന്ന്; സൺറൈസേഴ്സിനെതിരെ ശുഭ്മാൻ ഗില്ലിന്റെ സംഹാരതാണ്ഡവം

മുനമ്പത്ത് യുവാവിനെ കാര്‍ പോര്‍ച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്, ഒരാള്‍ കസ്റ്റഡിയില്‍

IPL 2025: നീയാണോടാ ചെക്കാ സഞ്ജുവിന് ഭീഷണി; ഇഷാൻ കിഷനെ എയറിൽ കേറ്റി ആരാധകർ

പാലക്കാട് കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം; മാതാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍

ഇന്ത്യയില്‍ വിഭജന രാഷ്ട്രീയം; വഖഫ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും രാഷ്ട്രീയ ആയുധമെന്ന് പിണറായി വിജയന്‍

IPL 2025: ഇനി മേലാൽ നീയൊക്കെ എന്നെ ചെണ്ടയെന്ന് വിളിച്ച് പോകരുത്; ഐപിഎലിൽ മുഹമ്മദ് സിറാജ് സ്വന്തമാക്കിയത് വമ്പൻ നേട്ടം

ആശപ്രവര്‍ത്തകരുമായി നാളെ തൊഴില്‍ മന്ത്രിയുടെ ചര്‍ച്ച; കൂടിക്കാഴ്ച വൈകുന്നേരം മന്ത്രിയുടെ ചേമ്പറില്‍

IPL 2025: ആദ്യ കളിയിലെ അഹങ്കാരം ഇതോടെ തീർന്നു കിട്ടി; വീണ്ടും ഫ്ലോപ്പായി സൺറൈസേഴ്‌സ് ഓപ്പണിങ് ബാറ്റ്‌സ്മാന്മാർ

ഒരു കാരണവുമില്ലാതെ കരയുന്നതാണ് ചിലരുടെ ശീലം; എംകെ സ്റ്റാലിന് വിമര്‍ശനവുമായി നരേന്ദ്ര മോദി

കൊല്ലത്ത് ദേവസ്വം ക്ഷേത്രത്തില്‍ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം; പൊലീസില്‍ പരാതി നല്‍കി ക്ഷേത്രോപദേശക സമിതി