കോലഞ്ചേരി പീഡനത്തിലും നടന്നത് ആഭിചാരമോ?; മകന്റെ മദ്യപാനം മാറ്റാന്‍ പൂജയ്ക്കായാണ് ഷാഫി വന്നതെന്ന് കൂട്ടുപ്രതി

ഷാഫി പ്രതിയായ കോലഞ്ചേരി പീഡനത്തിലും നടന്നത് ആഭിചാരമാണോ എന്ന സംശയം ബലപ്പെടുന്നു. മകന്റെ അമിത മദ്യപാനം മാറ്റാന്‍ ജോത്സ്യന്‍ പരിചയപ്പെടുത്തിയാണ് ഷാഫി വന്നതെന്ന് പീഡനത്തിലെ കൂട്ടുപ്രതി ഓമന പറഞ്ഞു. 2020 ഓഗസ്റ്റ് രണ്ടിന് ഓമനയുടെ വീട്ടില്‍ വച്ച് 75കാരിയെ പീഡിപ്പിച്ച ശേഷം സ്വകാര്യ ഭാഗങ്ങളില്‍ അടക്കം മുറിവേല്‍പിച്ചിരുന്നു.

മകന്റെ മദ്യപാനം നിര്‍ത്തിക്കാന്‍ ജ്യോതിഷം പരീക്ഷിക്കാനാണ് ഷാഫിയെ പരിചയപ്പെട്ടത്. മകന് മദ്യത്തില്‍ ആരോ കൈവിഷം കൊടുത്തിട്ടുണ്ടെന്നാണ് ഷാഫി പറഞ്ഞതെന്നും ഓമന പറഞ്ഞു. ലോട്ടറി വില്‍പനക്കാരിയായ ഓമനയെ ലോറി ഡ്രൈവറായിരിക്കുമ്പോഴാണ് ഷാഫി പരിചയപ്പെടുന്നത്.അന്ധവിശ്വാസിയായ ഓമനയുടെ വീട്ടില്‍ കുറ്റകൃത്യം നടന്നെങ്കിലും അന്ന് പീഡനത്തിലും കുടുംബങ്ങള്‍ തമ്മിലുള്ള വൈരാഗ്യത്തിലും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഓമന വഴി കൂടുതല്‍ സ്ത്രീകളുമായും ഷാഫി ബന്ധം സ്ഥാപിച്ചിട്ടുണ്ടായിരുന്നു.

2020 ഓഗസ്്റ്റില്‍ കോലഞ്ചേരിയില്‍ 75 കാരിയെ പീഡിപ്പിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഷാഫി പൊലീസ് പിടിയിലായിരുന്നു. ഈ കേസില്‍ 2021 ല്‍ ജാമ്യത്തിലറങ്ങിയ ശേഷമാണ് ആലുവ ചെമ്പറക്കിയില്‍ നിന്നു താമസം മാറ്റി ഇയാളും കുടുംബവും എറണാകുളത്തെത്തിയത്.

ഗാന്ധി നഗറില്‍ കുടുംബവുമായാണ് താമസം. സ്വന്തമായി വീടില്ലെങ്കിലും വാങ്ങിച്ചതും വാടകയക്കെടുത്തതുമായി നിരവധി വാഹനങ്ങള്‍ റഷീദിനുണ്ട്. ഇവ മാറി മാറി ഉപയോഗിക്കാറാണ് പതിവ്. സ്ഥിരം മദ്യപാനി കൂടെയായ റഷീദിനെതിരെ നിരവധി കേസുകള്‍ ഉണ്ട്്. സംസാരത്തിലൂടെ ആളുകളെ കയ്യിലെടുക്കാന്‍ പ്രത്യേക മിടുക്കാണ് റഷീദിനുള്ളത്. ഈ കഴിവുപയോഗിച്ചാണ് ഇയാള്‍ ഇരകള്‍ക്കായി വല വിരിച്ചത്.

എട്ട് മാസം മുന്‍പ് കൊച്ചി ചിറ്റൂര്‍ റോഡില്‍ റഷീദ് കടമുറി വാടകയ്ക്കെടുത്തു. അദീന്‍സ് എന്ന പേരില്‍ ഹോട്ടല്‍ തുടങ്ങി. ഇതിനിടയിലാണ് ഇരട്ടക്കൊലപാതകത്തിന് കെണി ഒരുക്കിയത്. ഇതിനായി ഫേസ് ബുക്കില്‍ ശ്രീദേവി എന്ന പേരില്‍ വ്യാജ അക്കൗണ്ട് ഒരുക്കി. സാമ്പത്തിക അഭിവൃദ്ധിയക്കും കുടുംബ ഐശ്വര്യത്തിനുമായി സമീപിക്കുക എന്ന് പറഞ്ഞാണ് കെണി ഒരുക്കിയത്. ഇരകളിലൂടെ പണം തട്ടുകയായിരുന്നു ലക്ഷ്യം.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം