എന്‍എസ്എസ് പിന്തുണച്ചതോടെ തരൂരിന്റെ രാഷ്ട്രീയ ഭാവി തീര്‍ന്നു, ഡല്‍ഹി നായര്‍ ഇപ്പോള്‍ തറവാടി നായരായി: വെള്ളപ്പള്ളി നടേശന്‍

എന്‍എസ്എസ് പിന്തുണച്ചതോടെ ശശി തരൂരിന്റെ രാഷ്ട്രീയ ഭാവി തീര്‍ന്നെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തറവാടി നായര്‍ എന്നൊക്കെ പരസ്യമായി വിളിക്കുന്നത് ശരിയാണോ. ഡല്‍ഹി നായര്‍ ഇപ്പോള്‍ തറവാടി നായരായി മാറി. ഞാനാണ് ഇങ്ങനെയൊക്കെ പറഞ്ഞതെങ്കില്‍ ആക്രമിക്കാന്‍ ആളുകള്‍ ഉണ്ടാകുമായിരുന്നെന്നും സുകുമാരന്‍ നായരുടെ പ്രസ്താവനയ്‌ക്കെതിരെ ഒരു കോണ്‍ഗ്രസ് നേതാവും രംഗത്തെത്തിയിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശശി തരൂര്‍ തറവാടി നായരാണെന്നും പ്രധാനമന്ത്രിയാകാന്‍ യോഗ്യതയുള്ളയാളാണെന്നുമാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞത്. ഡല്‍ഹി നായര്‍ എന്ന് വിളിച്ച തെറ്റ് തിരുത്താനാണ് തരൂരിനെ പെരുന്നയിലേക്ക് വിളിച്ചതെന്നും തരൂരിനെ വിളിച്ചതില്‍ നായര്‍മാരായ മറ്റ് കോണ്‍ഗ്രസുകാര്‍ക്ക് വിഷമം ഉണ്ടായിട്ടുണ്ടെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.

അതേസമയം, ശശി തരൂരിനെ അംഗീകരിച്ച് സമസ്തയും. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ളീം ലീഗിന് മേല്‍ നിര്‍ണ്ണായക സ്വാധീനമുളള മുസ്‌ളീം മത പണ്ഡിത സംഘടനയായ സമസ്ത ഇന്നലെ തങ്ങളുടെ ആസ്ഥാനത്തെത്തിയ ശശി തരൂരിന് ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാണ് താന്‍ സമസ്ത ആസ്ഥാനത്തെത്തിയതെന്നും കൂടിക്കാഴ്ച നടത്തുന്നതെന്നും ശശി തരൂര്‍ പറഞ്ഞു. സമസ്ത നേതൃത്വം ഇതിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം ചെന്നൈയില്‍ കൂടിയ മുസ്‌ളീം ലീഗ് അഖിലേന്ത്യ നിര്‍വ്വാഹക സമിതിയോഗം വിവിധ സമുദായങ്ങളെ കോണ്‍ഗ്രസിലേക്ക തിരിച്ചുകൊണ്ടുവരാനുളള ശശി തരൂരിന്റെ യത്‌നത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. പുറമേക്ക് ലീഗ് നേതാക്കള്‍ അത് നിഷേധിച്ചെങ്കിലും യോഗത്തിനുള്ളില്‍ തരൂരിനെ പിന്തുണക്കുന്ന വിധത്തിലുള്ള ചര്‍ച്ചകളാണ് നടന്നത്.

കേരളത്തിലെ എല്ലാ സമുദായ നേതാക്കളെയും സന്ദര്‍ശിക്കുന്നത് താന്‍ ഇനിയും തുടരുമെന്നാണ് ശശി തരൂര്‍ പറഞ്ഞത്. മുഖ്യമന്ത്രിയാകുമെന്ന് താന് പറഞ്ഞിട്ടില്ല. ഇപ്പോള്‍ കോണ്‍ഗ്രസിലേക്ക് എല്ലാ സമുദായ നേതാക്കളെയും അടുപ്പിക്കാനാണ് താന്‍ പരിശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് സമുദായ നേതാക്കളെ കാണുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.

Latest Stories

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ