നവീൻ ബാബു വിഷയത്തിൽ പാർട്ടി കുടുംബത്തിനൊപ്പം; രണ്ട് തട്ടിലെന്ന പ്രചാരണം തെറ്റെന്ന് എം വി ഗോവിന്ദൻ

കണ്ണൂർ എഡിഎം നവീന്‍ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്നും രണ്ട് തട്ടിലെന്ന പ്രചാരണം തെറ്റാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നവീന്‍ ബാബുവിന്റെ വീട്ടിലെത്തി കുടുംബത്തെ സന്ദര്‍ശിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ.

അപ്രതീക്ഷിത മരണം കുടുംബത്തെ മാത്രമല്ല ബന്ധപ്പെട്ട എല്ലാവരെയും ദുഖത്തിലാഴ്ത്തിയെന്നും എംവി ഗോവിന്ദൻ പറഞ്ഞു. നവീൻ ബാബുവിന്റെ ഭാര്യയോടും മക്കളോടും കാര്യങ്ങള്‍ ആരാഞ്ഞെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. പാര്‍ട്ടിയുടെ പിബി യോഗം നടക്കുന്ന സമയമായത് കൊണ്ട് അവിടെയാണുണ്ടായത്. അവിടെ നിന്നാണ് വിവരം അറിഞ്ഞത്. കുടുംബം വളരെയധികം പ്രയാസപ്പെടുന്ന സന്ദര്‍ഭമാണ്. അതുകൊണ്ടാണ് ഇന്ന് കുടുംബത്തെ സന്ദര്‍ശിക്കണമെന്ന് തീരുമാനിച്ചതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

ഭാര്യയോടും മക്കളോടും കാര്യം ആരാഞ്ഞു. സര്‍വതും നഷ്ടപ്പെട്ടു, അതിന്റെ ഭാഗമായ പരിരക്ഷ ലഭിക്കണം, ഉത്തരവാദിത്തപ്പെട്ടവരെ ശിക്ഷിക്കണം എന്നാണ് കുടുംബം ആവശ്യപ്പെട്ടതെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. മാധ്യമങ്ങളിലും മറ്റിടങ്ങളിലും പാര്‍ട്ടി രണ്ട് തട്ടിലാണെന്ന് പ്രചരണമുണ്ടെന്നും അത് തെറ്റാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ആ നിമിഷം മുതല്‍ ഇന്ന് വരെ പാര്‍ട്ടി ഒറ്റത്തട്ടിലാണെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. എന്താണോ അന്വേഷിച്ച് കണ്ടെത്തുന്നത് അത് അടിസ്ഥാനപ്പെടുത്തിയുള്ള നടപടി സ്വീകരിക്കണമെന്ന് തന്നെയാണ് പറയുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.അന്വേഷണം നടക്കട്ടെയെന്നും അതിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ