യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തു; യുവാവിന്റെ ഭീഷണിയെ തുടര്‍ന്നെന്ന് പരാതി

മലപ്പുറം എടപ്പാളില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്തു. കാളാച്ചാല്‍ അച്ചിപ്ര വളപ്പില്‍ റഷീദിന്റെ ഭാര്യ ഷഫീല (28) ആണ് മരിച്ചത്. മരിക്കുന്നതിന് മുമ്പ് യുവതി സഹോദരന് സന്ദേശം അയിച്ചിരുന്നു. ഇതോടെ സഹോദരന്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് ഷഫീലയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.

മലപ്പുറം സ്വദേശിയായ ഒരു യുവാവ് തന്നെ നിരന്തരം വിളിക്കുന്നതായി ഷഫീല പറഞ്ഞിരുന്നു. യുവാവ് സന്ദേശം അയച്ച് ശല്യപ്പെടുത്തുന്നുണ്ടായിരുന്നു. ഇയാളെ വാട്‌സാപ്പില്‍ ബ്ലോക്ക് ചെയതത് നീക്കണം എന്നാവശ്യപ്പെട്ട് യുവതിയെ ഭീഷണിപ്പെടുത്തി. കഴിഞ്ഞ ദിവസം ഇയാള്‍ രണ്ട് തവണ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു എന്നും ബന്ധുക്കള്‍ ആരോപിച്ചു.

മരിക്കുന്നതിന് മുമ്പ് യുവതി സഹോദരന് സന്ദേശം അയച്ചിരുന്നു. സന്ദേശത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് രാത്രി 11 മണിയോടെ സഹോദരന്‍ ഏറെ തവണ യുവതിയെ ഫോണ്‍ വിളിച്ചു നോക്കി. എന്നാല്‍ എടുക്കാതായതോടെ വീട്ടില്‍ വന്ന് അന്വേഷിക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചട്ടുണ്ട്.

മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഷഫീനയുടെ ഭര്‍ത്താവ് റഷീദ് വിദേശത്താണ്. ഒരു മാസം മുമ്പാണ് ഇയാള്‍ നാട്ടില്‍ വന്ന് പോയത്. മക്കള്‍ ആമിന റിദ, ഫാത്തിമ റിഫ.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ