വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; കേസെടുത്ത് പൊലീസ്, സിറാജുദ്ദീനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം

വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശിനി അസ്മയാണ് വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് മരിച്ചത്. യുവതിയുടെ മരണത്തെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അഞ്ചാമത്തെ പ്രസവത്തിലാണ് യുവതിയുടെ മരണം.

അസ്മയുടെ ആദ്യത്തെ രണ്ട് പ്രസവങ്ങള്‍ ആശുപത്രിയിലും മൂന്ന് പ്രസവങ്ങള്‍ വീട്ടിലുമായിരുന്നു നടന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. പോസ്റ്റുമോര്‍ട്ടം നാളെ നടക്കും. അക്യുപംഗ്ചര്‍ ചികിത്സാരീതിയാണ് പ്രസവത്തിനായി അസ്മയും ഭര്‍ത്താവ് സിറാജുദ്ദീനും ഉപയോഗിച്ചതെന്നാണ് വിവരം.

കഴിഞ്ഞ ദിവസം വൈകുന്നേരം ആറിന് ആയിരുന്നു അസ്മ പ്രസവിച്ചത്. രാത്രി ഒന്‍പത് മണിയോടെയാണ് ഭാര്യ മരിച്ചതായി സിറാജുദ്ദീന്‍ മനസിലാക്കുന്നത്. പിന്നാലെ മൃതദേഹം സിറാജുദ്ദീന്‍ പെരുമ്പാവൂരിലെ വീട്ടിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തിയാണ് മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്.

കുട്ടി പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വൈകുന്നേരം പ്രസവം നടന്നെങ്കിലും അസ്മയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ കരഞ്ഞപേക്ഷിച്ചിട്ടും ഭര്‍ത്താവ് സിറാജുദ്ദീന്‍ അനുവദിച്ചില്ലെന്നാണ് അസ്മയുടെ കുടുംബത്തിന്റെ ആരോപണം.

സിറാജുദ്ദീന്‍ ആലപ്പുഴ സ്വദേശിയാണ്. മലപ്പുറം ചട്ടിപ്പറമ്പില്‍ വാടക വീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്. ഒന്നര വര്‍ഷം മുന്‍പാണ് ഈ കുടുംബം വാടകവീട്ടിലെത്തിയത്. കുടുംബത്തില്‍ നാലുകുട്ടികള്‍ ഉള്‌ലതുപോലും പ്രദേശവാസികള്‍ക്ക് അറിയിവില്ലായിരുന്നുവെന്നാണ് പറയുന്നത്. കുട്ടികളെ സ്‌കൂള്‍ വണ്ടിയില്‍ വിടാനായി മാത്രമാണ് സിറാജുദ്ദീന്റെ ഭാര്യ പുറത്തിറങ്ങുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

Latest Stories

RCB VS CSK: ചെന്നൈക്കെതിരെ ആ റെക്കോര്‍ഡ് ഇനി കോഹ്ലിക്ക് സ്വന്തം, ചിന്നസ്വാമിയില്‍ വീണ്ടും കിങ്ങിന്റെ വെടിക്കെട്ട്, പൊളിച്ചെന്ന് ആരാധകര്‍

RCB VS CSK: എടാ മോനെ ഞാന്‍ അതങ്ങ് തൂക്കി കേട്ടോ, യുവതാരത്തെ മറികടന്ന് വീണ്ടും കിങ് കോഹ്ലി, വെടിക്കെട്ട് ബാറ്റിങ്ങില്‍ അര്‍ധസെഞ്ച്വറി നേടി താരം

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടിലെ പൂജാമുറിയില്‍ എംഡിഎംഎയും കഞ്ചാവും; പൊലീസ് പരിശോധനയ്ക്കിടെ പ്രതി ഓടി രക്ഷപ്പെട്ടു

IPL 2025: സച്ചിന്റെ റെക്കോഡ് അവന്‍ മറികടക്കും, ഇന്ത്യന്‍ ക്രിക്കറ്റില്‍ ആ ഒരു ദിനം ഉടന്‍ സംഭവിക്കും, തുറന്നുപറഞ്ഞ് മൈക്കല്‍ വോണ്‍

ഉറപ്പായും ഇന്ത്യന്‍ നിര്‍മ്മിതി തകര്‍ത്തിരിക്കും; രാജ്യത്തിനെതിരെ ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി ഖവാജ മുഹമ്മദ് ആസിഫ്

IPL 2025: നിരോധിത ഉത്തേജക മരുന്ന് ഉപയോഗിച്ചു, ഗുജറാത്ത് ടൈറ്റന്‍സ് താരം കാഗിസോ റബാഡയ്ക്ക് താല്‍ക്കാലിക വിലക്ക്

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അപകടം; മരണ കാരണം പുക ശ്വസിച്ചതല്ല; പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

പിവി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ നിര്‍ണായക തീരുമാനം; തൃണമൂലിനെ ഘടകകക്ഷിയാക്കില്ല, അസോസിയേറ്റ് പാര്‍ട്ടിയായി ഉള്‍പ്പെടുത്തും

പാകിസ്താനിലേക്ക് പോകൂ എന്നതാണ് ഭരണകൂട 'വേദവാക്യം'

ഭീകരാക്രമണം: നടപടിയെ കുറിച്ച് ചോദിച്ചാല്‍ പ്രതിപക്ഷത്തെ ആക്രമിക്കുന്ന മോദി ഭരണം; പാകിസ്താനിലേക്ക് പോകൂ എന്നതാണ് ഭരണകൂട 'വേദവാക്യം'