അഴുക്കുചാലിലെ സ്യൂട്ട്കേസിൽ യുവതിയുടെ തലയോട്ടി, ഭർത്താവ് അറസ്റ്റിൽ; കുടുക്കിയത് സ്വർണക്കടയുടെ സഞ്ചി

മുംബൈയിൽ സ്യൂട്ട്കേസിനുള്ളിൽ യുവതിയുടെ തല കണ്ടെത്തി. ബംഗാൾ സ്വദേശി ഉത്പല ഹിപ്പാർഗിയുടേതാണ് തലയോട്ടി. സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാൾ സ്വദേശി ഹരീഷ് ഹിപ്പാർഗി (49) ആണ് അറസ്‌റ്റിലായത്.

വിരാർ ഈസ്റ്റിലെ പീർക്കുട ദർഗയ്ക്ക് സമീപം വ്യാഴാഴ്‌ച വൈകിട്ടാണ് യുവതിയുടെ തല അറുത്ത് മാറ്റിയനിലയിൽ സ്യൂട്ട്കേസിൽ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ട് പ്രദേശവാസികളായ കുട്ടികളാണ് സ്യൂട്ട്കേസ് ആദ്യം കണ്ടത്. കൗതുകം തോന്നി തുറന്നു നോക്കിയപ്പോഴാണ് തലയോട്ടി കണ്ടത്. പിന്നാലെ കുട്ടികൾ മറ്റുള്ളവരെ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിക്കുകയായിരുന്നു.

ബംഗാളിലെ സ്വർണക്കടയുടെ സഞ്ചി ലഭിച്ചതാണ് പ്രതിയെ കണ്ടെത്താൻ പൊലീസിന് സഹായകമായത്. കുടുംബവഴക്കിനെ തുടർന്ന് രണ്ടു മാസങ്ങൾക്ക് മുൻപാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറഞ്ഞു. മുൻ വിവാഹത്തിലെ മകന്റെ പേരിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്നായിരുന്നു കൊലപാതകം. ഭാര്യയുടെ തലയറുത്ത് മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം മാലിന്യ ചാലിൽ ഉപേക്ഷിച്ചെന്ന് അറസ്‌റ്റിലായ ഭർത്താവ് ഹരീഷ് സമ്മതിച്ചതായി ഉദ്യോഗസ്‌ഥർ പറഞ്ഞു.

അതേസമയം ഹരീഷും ഉത്പല ഹിപ്പാർഗിയും 22 വർഷം മുൻപാണ് വിവാഹിതരായത്. നളസൊപ്പാര ഈസ്‌റ്റിലെ റഹ്‌മത് നഗറിലാണ് ഇവർ താമസിച്ചിരുന്നത്. ജ്വല്ലറി ബിസിനസ് നടത്തിയിരുന്ന ദമ്പതികൾക്കിടയിൽ ദീർഘകാലമായി കുടുംബവഴക്കുണ്ടായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്‌ഥർ പറഞ്ഞു. മുൻ വിവാഹത്തിലെ മകന്റെ കുടുംബപ്പേര് മുൻ വിവാഹത്തിൽ നിന്ന് ഹിപ്പാർഗി എന്നാക്കി മാറ്റാൻ ഉത്‌പല തയ്യാറാകാത്തതിനാലായിരുന്നു ഇരുവരും തമ്മിൽ തർക്കം.

2025 ജനുവരി 9 ന്, പുലർച്ചെ 3 മണിയോടെ, ഈ വിഷയത്തിൽ ദമ്പതികൾ വീണ്ടും തർക്കത്തിലായി. തുടർന്നാണ് ഹരീഷ് ഹിപ്പാർഗി ഉത്പലയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി പിന്നാലെ തലയറുത്ത് മാറ്റിയത്. പിന്നീട് യുവതിയുടെ തലയും ചില സാധനങ്ങളും ഒരു സ്യൂട്ട്കേസിലാക്കി ഉപേക്ഷിക്കുകയായിരുന്നു. വീട്ടിൽ തിരിച്ചെത്തിയപ്പോൾ, അമ്മ വീട് വിട്ട് പശ്ചിമ ബംഗാളിലെ ഗ്രാമത്തിലേക്ക് പോയെന്ന് പ്രതി മകനോട് പറഞ്ഞതായും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

Latest Stories

രവി മോഹനും കെനിഷയും പൊതുവേദിയിൽ വീണ്ടും ; വൈറലായി വീഡിയോ

ഒന്നര വയസുള്ള അനിയത്തിയെ രക്ഷിക്കുന്നതിനിടെ മരം ഒടിഞ്ഞ് വീണു; രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

'ഇന്ത്യയെ ശാന്തരാക്കണം, ഞങ്ങളെ രക്ഷിക്കണം'; വ്യോമപ്രതിരോധം തകര്‍ത്തപ്പോള്‍ പാക് സൈനിക മേധാവി അയല്‍ രാജ്യങ്ങളിലേക്ക് ഓടി; മൂന്ന് രാജ്യങ്ങളില്‍ നേരിട്ടെത്തി അസിം മുനീര്‍ അപേക്ഷിച്ചു

ട്രെയിനിൽ നിന്നും ചാടി രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിയെ അസമിലെത്തി പിടികൂടി കേരള പൊലീസ്

ആവേശം നടൻ മിഥൂട്ടി വിവാഹിതനായി

IND VS PAK: എന്റെ പൊന്നോ ഞങ്ങളില്ല, ഇനി എത്ര പൈസ തരാമെന്ന് പറഞ്ഞാലും അങ്ങോട്ടില്ല, ഞങ്ങള്‍ക്ക് ജീവനില്‍ കൊതിയുണ്ട്, പാകിസ്ഥാന് പണി കൊടുക്കാന്‍ ഈ രാജ്യവും

പടക്കം, സ്ഫോടക വസ്തു,ഡ്രോൺ എന്നിവയ്ക്ക് കണ്ണൂർ ജില്ലയിൽ ഒരാഴ്ചത്തെ നിരോധനം

IPL 2025: ഇനി അറിഞ്ഞില്ല കേട്ടില്ല എന്ന് പറയരുത്, ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കാര്യത്തിലെ പുതിയ തീരുമാനം ഇങ്ങനെ; റിപ്പോർട്ട് നോക്കാം

ഞാന്‍ ഉടന്‍ തിരികെ വരും, പ്രതികാരം ചെയ്യും; യൂനുസിനെ വെല്ലുവിളിച്ച് ഷെയ്ഖ് ഹസീന; അവാമി ലീഗിനെ നിരോധിച്ച് ഇടക്കാല സര്‍ക്കാര്‍; ബംഗ്ലാദേശില്‍ വീണ്ടും രാഷ്ട്രീയ നീക്കം

'വെടിനിർത്തൽ ധാരണയിൽ ചർച്ച വേണം, പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണം'; പ്രധാനമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി