വനിതകള്‍ക്ക് സൗജന്യമായി ഫുള്‍സ്റ്റാക്ക്,ബ്ലോക് ചെയിന്‍ കോഴ്‌സുകള്‍ പഠിക്കാം; കെ-ഡിസ്‌ക് അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന ഡെവലപ്മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) സഹകരണത്തോടെ ഐസിറ്റി അക്കാദമിയും കേരള ബ്ലോക്ക് ചെയിന്‍ അക്കാദമിയും ഓണ്‍ലൈനായി നടത്തുന്ന എബിസിഡി(ആക്‌സിലറേറ്റഡ് ബ്ലോക്‌ചെയിന്‍ കൊംപീറ്റന്‍സി ഡവലപ്‌മെന്റ് ) കോഴ്‌സിലേക്ക്് അപേക്ഷ ക്ഷണിച്ചു. ഫുള്‍സ്റ്റാക് ഡെവലപ്മെന്റ്,ബ്ലോക്ക് ചെയിന്‍ എന്നീ രണ്ട് സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകളാണ് കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അഭിരുചിയനുസരിച്ച്  ഇഷ്ടമുള്ള പ്രോഗ്രാം തിരഞ്ഞെടുക്കാം. പെണ്‍കുട്ടികള്‍ക്ക് 100 ശതമാനവും ആണ്‍കുട്ടികള്‍ക്ക് 70 ശതമാനവും സ്‌കോളര്‍ഷിപ്പ് ലഭിക്കും.  എന്‍ജിനീയറിംഗ്, സയന്‍സ് ബിരുദധാരികള്‍ക്കും മൂന്നു വര്‍ഷ എന്‍ജിനീയറിങ് ഡിപ്ലോമക്കാര്‍ക്കും വര്‍ക്കിംഗ് പ്രൊഫഷണലുകള്‍ക്കും  അപേക്ഷിക്കാം. ഫെബ്രുവരി 24 ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാകും വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.
ന്യൂമറിക്കല്‍ എബിലിറ്റി, ലോജിക്കല്‍ റീസണ്‍, കംപ്യൂട്ടര്‍ സയന്‍സ് ബേസിക്സ് തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാകും പരീക്ഷ.

കേരള സര്‍ക്കാരിന് കീഴിലുള്ള ഐസിറ്റി അക്കാദമി നടത്തുന്ന ഫുള്‍സ്റ്റാക്ക് ഡെവലപ്പ്‌മെന്റ് കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് ടിസിഎസ് അയോണില്‍ വെര്‍ച്വല്‍ ഇന്റേണ്‍ഷിപ്പ് സൗകര്യവും ലഭിക്കും.

കേരള ഡിജിറ്റല്‍ സര്‍വ്വകലാശാലയ്ക്ക്( ഡിയുകെ)  കീഴിലുള്ള കേരള ബ്ലോക്ക് ചെയിന്‍ അക്കാദമി വിഭാവനം ചെയ്ത ബ്ലോക്ക് ചെയിന്‍ കോഴ്‌സില്‍
അസോസിയേറ്റ്, ഡെവലപ്പര്‍, ആര്‍ക്കിടെക്ച്ചര്‍ എന്നിങ്ങനെ ത്രീ ലെവല്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് ബ്ലോക്ക് ചെയിന്‍ രംഗത്തെ അറിവിന്റെ അടിസ്ഥാനത്തില്‍ അനുയോജ്യമായ ലെവലില്‍ പ്രവേശനം നേടാം. കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ആഗോളതലത്തിലുള്ള നൂറിലധികം മുന്‍നിര കമ്പനികളില്‍ ഇതിനോടകം പ്ലേസ്‌മെന്റ് ലഭിച്ചിട്ടുണ്ട്.അന്താരാഷ്ട്ര തലത്തില്‍ഏറ്റവും കൂടുതല്‍ തൊഴില്‍ സാധ്യതയുള്ള മേഖലകളില്‍ മുന്‍നിരയിലുളള ബ്ലോക് ചെയിന്‍,ഫുള്‍സ്റ്റാക്ക്  രംഗങ്ങളില്‍ മികച്ച കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്ക് www.abcd.kdisc.kerala.gov.in  എന്ന വിലാസത്തില്‍ അപക്ഷകള്‍ ഫെബ്രുവരി 19 വരെ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0471-2700813, 7594051437.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം