തിരുവനന്തപുരത്ത് രണ്ട് വ്യത്യസ്ഥ സ്ഥലങ്ങളില്‍ ട്രെയിന്‍ തട്ടി സ്ത്രീകള്‍ മരിച്ചു. വര്‍ക്കലയിലും ചിറയന്‍കീഴുമാണ് അപകടമുണ്ടായത്. ചിറയിന്‍കീഴില്‍ താമ്പ്രം എക്‌സ്പ്രസ് ഇടിച്ചാണ് അപകടമുണ്ടായത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
കരുനിലക്കോട് സുബിന്‍ ലാന്റില്‍ സുഭദ്ര(54) ആണ് വര്‍ക്കലയില്‍ മരിച്ചത്. ഇടവ ജനതാമുക്ക് റെയില്‍വേ ക്രോസ്സിന് സമീപം ഇന്നലെ വൈകിട്ട് 3.45ഓടെ പാളം മുറിച്ച് കടക്കവെയാണ് അപകടം.
തിരുവനന്തപുരത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോയ ജനശതാബ്ദി എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു. മൃതദേഹം ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഭര്‍ത്താവ് സുഗുണന്‍. മക്കള്‍: സുജിനി, സുബിന്‍.