സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉജ്ജ്വല വിജയം നേടി വനിതകള്‍. ആദ്യത്തെ നാല് റാങ്കുകള്‍ നേടിയിരിക്കുന്നത് വനിതകളാണ്. ശ്രുതി ശര്‍മയ്ക്കാണ് ഒന്നാം റാങ്ക്. അങ്കിത അഗര്‍വാളിനാണ് രണ്ടാം റാങ്ക്. ഗമിനി ശ്ലിംഗ മൂന്നാം റാങ്കും ഐശ്വര്യ വര്‍മ്മ നാലാം റാങ്കും സ്വന്തമാക്കി. ആദ്യത്തെ നൂറ് റാങ്കില്‍ ഒമ്പത് പേര്‍ മലയാളികളാണ്.
ഇരുപത്തിയൊന്നാം റാങ്ക് മലയാളിയായ ദിലീപ് കെ കൈനിക്കര സ്വന്തമാക്കി. ആല്‍ഫ്രഡ് ഒ വി -57, ശ്രുതി രാജലക്ഷ്മി- 25, ജാസ്മിന്‍ -36, സ്വാതി ശ്രീ ടി- 42, രമ്യ സിഎസ് – 46, അക്ഷയ് പിള്ള- 51, അഖില്‍ വി മേനോന്‍- 66, പി.ബി.കിരണ്‍ എന്നിവരാണ് റാങ്ക് പട്ടികയില്‍ ആദ്യ നൂറില്‍ ഇടംപിടിച്ചവര്‍.
വിജയികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു. രാജ്യത്തിന്റെ വികസനത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ പങ്കാളികളാകുന്ന യുവാക്കള്‍ക്ക് അഭിനന്ദനങ്ങള്‍ നേരുന്നുവെന്നാണ് മോദി അറിയിച്ചത്.