പണവും സ്വർണവും തട്ടിയ കേസിൽ വനിതാ എസ്.ഐ അറസ്റ്റിൽ

ആറ് വർഷം മുൻപ് നടന്ന തട്ടിപ്പുകേസിൽ വനിത എസ് ഐ അറസ്റ്റിൽ. വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെ വനിതാ എഎസ്ഐ ആര്യശ്രീയെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്തിനെ കബളിപ്പിച്ചാണ് ആര്യശ്രീ സ്വര്‍ണവും പണവും കൈക്കലാക്കിയത്.

2017 ൽ പഴയന്നൂർ സ്വദേശിയിൽ നിന്നും സ്വർണവും പണവും തട്ടിയതായാണ് കേസ്. 93 പവൻ സ്വർണവും അധികമായി 3 ലക്ഷം രൂപയും ഒരു വർഷത്തിനുള്ളിൽ തിരികെ നൽകാമെന്ന് വാഗ്ദാനം നൽകിയാണ് വാങ്ങിയെടുത്തത്. വിശ്വാസവഞ്ചന, ചതി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Read more

അറസ്റ്റിലായ ആര്യശ്രീ റിമാന്‍റിലാണ്. എഎസ്ഐയെ അന്വേഷണ വിധേയമായി മലപ്പുറം എസ് പി സസ്പെൻഡ് ചെയ്തതായും പൊലീസ് അറിയിച്ചു.ഒറ്റപ്പാലം സ്റ്റേഷൻ ഹൗസ് ഓഫീസർ എം സുജിത്ത് ആര്യശ്രീയെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.