Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

വനിതാ മതിൽ: ഏറ്റവും വലിയ നവോത്ഥാന പ്രതിരോധമാണൊരുങ്ങുന്നത്: മന്ത്രി

, 7:23 am

ലോകം കണ്ട ഏറ്റവും വലിയ നവോത്ഥാന പ്രതിരോധമാണ് ജനുവരി ഒന്നിലെ വനിതാ മതിലിലൂടെ ഒരുങ്ങുന്നതെന്ന് പട്ടികജാതി പട്ടികവര്‍ഗ, നിയമ, സാംസ്‌കാരിക മന്ത്രി എ. കെ. ബാലന്‍ പറഞ്ഞു. നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

വനിതാ മതില്‍ ഒരുങ്ങുമ്പോള്‍ ചിലര്‍ക്ക് കുറച്ച് വിഷമം ഉണ്ടാവും. ഇതിന്റെ പ്രാധാന്യം ഇടിച്ചു താഴ്ത്താനും വിജയിക്കില്ലെന്ന് പ്രചരിപ്പിക്കാനും പലരും ശ്രമിക്കുന്നുണ്ട്. 50 ലക്ഷം വനിതകളെ മതിലില്‍ പങ്കാളികളാക്കുമെന്ന് മന്ത്രി പറഞ്ഞു. എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലും പെട്ട വലിയൊരു വിഭാഗം ഇതിനെ പിന്തുണയ്ക്കും. വനിതാ മതില്‍ ചരിത്രത്തിന്റെ ഭാഗമാകാന്‍ പോവുകയാണ്.
തുല്യനീതി സംരക്ഷിക്കാന്‍ അടിസ്ഥാന ജനവിഭാഗത്തിന്റെ ജനാധിപത്യാവകാശം സംരക്ഷിക്കപ്പെടണം. കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാനുള്ള ഗൂഢശ്രമത്തിലാണ് ചില ശക്തികള്‍. ഭരണഘടന കത്തിക്കുകയെന്നതാണ് അവരുടെ മുദ്രാവാക്യം. ഭരണഘടനയുടെ ആമുഖത്തിലെ ഒന്നിനോടും അവര്‍ക്ക് ആഭിമുഖ്യമില്ല. മതനിരപേക്ഷത അവര്‍ക്ക് അന്യമാണെന്ന് മന്ത്രി പറഞ്ഞു.

കെ. സോമപ്രസാദ് എം. പി അധ്യക്ഷത വഹിച്ചു. നവോത്ഥാന മൂല്യ സംരക്ഷണ സമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍, വനിതാ സെക്രട്ടേറിയറ്റ് കണ്‍വീനര്‍ അഡ്വ. കെ. ശാന്തകുമാരി, സമിതിയിലെ മറ്റു നേതാക്കളായ ബി. രാഘവന്‍, അഡ്വ. പി. ആര്‍. ദേവദാസ്, ആര്യവിള അജിത്ത്, എസ്. അജയകുമാര്‍, എ. സി. ബിനുകുമാര്‍, അഡ്വ. കലേഷ്, സി. പി. സുഗതന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Advertisement