'വാക്കും പ്രവൃത്തിയും ജീവിത ശൈലിയും പരിശോധിക്കപ്പെടണം'; സിപിഎമ്മിനെതിരെ വിമര്‍ശനവുമായി എംഎ ബേബി

സംസ്ഥാനത്ത് ലോക്‌സഭ തിരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയില്‍ സിപിഎം സ്വയം വിമര്‍ശനത്തിന് തയ്യാറാകണമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എംഎ ബേബി. വാക്കും പ്രവര്‍ത്തിയും ജീവിത ശൈലിയും പ്രശ്‌നമായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കപ്പെടണമെന്നും എംഎ ബേബി പച്ചക്കുതിരയില്‍ എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഉള്‍പ്പാര്‍ട്ടി വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് നിര്‍വ്യാജമായ തിരുത്തലാണ് ആവശ്യമെന്നും ലേഖനത്തില്‍ എംഎ ബേബി അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം ബിജെപിയുടെ വര്‍ദ്ധിക്കുന്ന വോട്ട് ശതമാനത്തിലും മുതിര്‍ന്ന സിപിഎം നേതാവ് ആശങ്കപ്പെടുന്നുണ്ട്. സംസ്ഥാനത്ത് മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള വോട്ട് ബിജെപി ചോര്‍ത്തുന്നുവെന്നാണ് ബേബിയുടെ ആരോപണം.

2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിയുടെ വോട്ട് ശതമാനം 2024ല്‍ ഇരട്ടിയായി. ഈ പ്രവണത അവസാനിപ്പിക്കാന്‍ ആവശ്യമായ പ്രവര്‍ത്തന പദ്ധതികള്‍ തയ്യാറാക്കണമെന്നും ബേബി അഭിപ്രായപ്പെടുന്നു. തിരഞ്ഞെടുപ്പിലെ പരാജയം മാത്രമല്ല പരിശോധിക്കേണ്ടത്. ബഹുജന സ്വാധീനത്തിലും പാര്‍ട്ടി ചോര്‍ച്ച സംഭവിക്കുന്നുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.

ഇനിയും തിരുത്തേണ്ട തലങ്ങള്‍ ബാക്കിയാണ്. ജനങ്ങള്‍ക്ക് ബോധ്യമാകുന്ന തരത്തില്‍ സത്യസന്ധവും നിര്‍ഭയവും ഉള്ളുതുറന്നതുമായ സ്വയം വിമര്‍ശനത്തിലൂടെ മാത്രമേ ഇടതുപക്ഷത്തിന് ബഹുജന സ്വാധീനം വീണ്ടെടുക്കാനാകൂവെന്നും എംഎ ബേബി വ്യക്തമാക്കി. നേരത്തെ തിരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് പിന്നാലെ വിവിധ ജില്ലാ കമ്മിറ്റികള്‍ സിപിഎമ്മിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

മുതിര്‍ന്ന നേതാവ് തോമസ് ഐസക്കും പാര്‍ട്ടിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയ്ക്കും പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ എന്നിവര്‍ക്കെതിരെയായിരുന്നു വിമര്‍ശനങ്ങളുയര്‍ന്നത്.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍