'വാക്കുകള്‍ വളച്ചൊടിച്ചു'; വിവാദ പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് ഗതാഗതമന്ത്രി

രണ്ട് രൂപ കണ്‍സഷന്‍ കൊടുത്ത് ബസുകളില്‍ യാത്ര ചെയ്യുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ അപമാനമാണെന്ന പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് മന്ത്രി ആന്റണി രാജു. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും നിലവിലെ കണ്‍സെഷന്‍ നാണക്കേടാണെന്ന് പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

തന്റെ പ്രസ്താവന മുഴുവനായും എടുത്ത് വായിച്ചാല്‍ നാണക്കേടുണ്ടാകില്ല. ഏതെങ്കിലും ഒരുവാക്ക് മാത്രം അടര്‍ത്തിയെടുക്കുമ്പോഴാണ് കുഴപ്പമുണ്ടാകുന്നത്. പ്രസ്താവന മുഴുവനായി കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും കാര്യങ്ങള്‍ ബോധ്യപ്പെടും. വിദ്യാര്‍ത്ഥി സംഘടനങ്ങള്‍ വിമര്‍ശനങ്ങളോട് പ്രതികരിച്ച് മന്ത്രി പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്ക് ദോഷകരമാകാത്ത വിധത്തിലും അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ കണ്‍സെക്ഷന്‍ ലഭിക്കുന്ന വിധത്തിലും എങ്ങനെ നിരക്കുകള്‍ മാറ്റാമെന്നാണ് ഗതാഗത വകുപ്പ് ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് സമ്പൂര്‍ണമായ യാത്രാ സൗജന്യം നല്‍കണമെന്ന നിര്‍ദേശവും സജീവമായ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു