കടമ്മനിട്ട ലോ കോളേജ് ഹോസ്റ്റൽ വിളമ്പിയ സാമ്പാറിൽ പുഴുവിനെ കണ്ടെത്തി. മൗണ്ട് സിയോൺ ലോ കോളേജ് ഗേൾസ് ഹോസ്റ്റലിൽ വിളമ്പിയ ഭക്ഷണത്തിൽ നിന്നാണ് പുഴുവിനെ കിട്ടിയത്. പ്രഭാത ഭക്ഷണത്തിന് വിളമ്പിയ സാമ്പാറിലാണ് പുഴുവിനെ കണ്ടത്. മുൻപും കോളേജിൽ ഭക്ഷണത്തിൽ നിന്ന് പുഴുവിനെ കിട്ടിയിട്ടുണ്ടെന്നാണ് വിദ്യാർത്ഥിനികൾ പറയുന്നത്.
സംഭവത്തിൽ വിദ്യാർത്ഥിനികൾ പ്രതിഷേധിക്കുകയാണ്. ഭക്ഷണം കൊണ്ടുവരുന്ന കാറ്ററിംഗ് ഏജൻസിക്ക് മുന്നറിയിപ്പ് നൽകിയെന്നാണ് കോളേജ് പ്രിൻസിപ്പാൾ വിഷയത്തിൽ പ്രതികരിച്ചത്. നിരന്തരമായി ഇതേ അവസ്ഥ തന്നെയാണെന്ന് വിദ്യാർത്ഥികൾ പറയുന്നു.
മുമ്പും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും വിദ്യാർത്ഥികൾ പറഞ്ഞു. സ്ഥിരമായി ഭക്ഷ്യവിഷബാധയുണ്ടായിട്ടുണ്ട്. ആശുപത്രിയിൽ ചെന്നാൽ കോളേജിന്റെ പേര് പറഞ്ഞാൽ പ്രശ്നം മനസിലാകുമെന്ന സ്ഥിതിയാണ്. ഇത് സ്ഥിരമാണല്ലോ എന്നാണ് സമീപത്തെ ആശുപത്രി അധികൃതർ പറയുന്നതെന്നും വിദ്യാർത്ഥികൾ പറയുന്നു.