ആശങ്ക ഒഴിഞ്ഞു; കണ്ണൂരിലേത് നിപയല്ല, നിരീക്ഷണത്തിലായിരുന്നവരുടെ പരിശോധനാഫലം നെഗറ്റീവ്

നിപ രോഗം സംശയിച്ച് പരിയാരം മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന രണ്ടു പേർക്കും നിപയല്ലെന്ന് സ്ഥിരീകരണം. ഇരുവരുടേയും പരിശോധനാഫലം നെഗറ്റീവ്. മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഇല്ല. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് രണ്ടുപേരുടെയും സാമ്പിളുകൾ നെഗറ്റീവ് ആയത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.

നിപയ്ക്ക് സമാനമായ ലക്ഷണങ്ങളുമായാണ് മട്ടന്നൂർ മാലൂർ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന പിതാവിനേയും മകനേയും ഇന്നലെ പരിയാരത്ത് പ്രവേശിപ്പിച്ചത്. കണ്ണൂർ ജില്ലാ ആശുപത്രിയിൽനിന്നാണ് ഇവരെ നിപ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പരിയാരത്തേക്ക് മാറ്റിയത്. നേരിയ ലക്ഷണങ്ങളാണെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. നിലവിൽ പ്രത്യേക ഐസൊലേഷൻ വാർഡിലാണ് ഇവർ കഴിയുന്നത്.

Latest Stories

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി