ഏറ്റുമുട്ടലില്‍ പരിക്കേറ്റ മുറിവാലന്‍ കൊമ്പന്‍ ചിന്നക്കനാലില്‍ ചരിഞ്ഞു; ജീവനെടുത്തത് ചക്കക്കൊമ്പന്റെ ആക്രമണം

ചക്കക്കൊമ്പന്റെ ആക്രമണത്തില്‍ പരിക്കേറ്റ് അവശനിലയിലായിരുന്ന മുറിവാലന്‍ കൊമ്പന്‍ ചിന്നക്കനാലില്‍ ചരിഞ്ഞു. ഇന്ന് പുലര്‍ച്ചെ ആയിരുന്നു ചിന്നക്കനാലില്‍ നിന്ന് 500 മീറ്റര്‍ അകലെ കാട്ടില്‍ ചരിഞ്ഞ നിലയില്‍ കാണപ്പെട്ടത്. ചക്കക്കൊമ്പന്റെ ആക്രമണത്തില്‍ പരിക്കേറ്റ് ഇടതുകാലിന്റെ സ്വാധീനം നഷ്ടപ്പെട്ട മുറിവാലന്‍ കൊമ്പനെ ഒരാഴ്ചയായി വനംവകുപ്പ് നിരീക്ഷിച്ച് വരികയായിരുന്നു.

ഓഗസ്റ്റ് 21ന് ആയിരുന്നു ചക്കക്കൊമ്പന്റെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ മുറിവാലന്‍ കൊമ്പന്റെ പിന്‍ഭാഗത്തായി 15 ഇടങ്ങളില്‍ ആഴത്തില്‍ മുറിവേറ്റിരുന്നതായി വനംവകുപ്പ് അറിയിച്ചു. അവശനിലയില്‍ കണ്ടെത്തിയ മുറിവാലന്‍ കൊമ്പനെ വനംവകുപ്പ് വെറ്റിനറി സര്‍ജന്റെ നേതൃത്വത്തില്‍ പരിശോധിച്ചിരുന്നു.

ചക്കക്കൊമ്പനും മുറിവാല്‍ കൊമ്പനും തമ്മില്‍ ഏറ്റുമുട്ടല്‍ പതിവായിരുന്നെന്ന് വനംവകുപ്പ് പറയുന്നു. കഴിഞ്ഞ ദിവസം വനംവകുപ്പ് നടത്തിയ പരിശോധനയില്‍ മുറിവാല്‍ കൊമ്പന്‍ വെള്ളം കുടിക്കുന്നതായി കണ്ടെത്തി. ചക്കക്കൊമ്പന്റെ ആക്രമണത്തെ തുടര്‍ന്നുണ്ടായ മുറിവുകളാണ് മുറിവാലനെ മരണത്തിലേക്ക് നയിച്ചത്.

Latest Stories

പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയെ ബാറില്‍ നിന്ന് പിടികൂടി

ക്ലബ് ഫുട്ബോൾ മെച്ചപ്പെട്ടാൽ മാത്രമേ ഇന്ത്യ ലോകകപ്പ് കളിക്കുവെന്ന് ഗോകുലം എഫ് സി കോച്ച്

ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുന്നു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; സിനിമതാരമായ അധ്യാപകന്‍ അറസ്റ്റില്‍

ബോർഡർ-ഗവാസ്‌കർ ട്രോഫി: ആദ്യ മത്സരത്തിന്റെ മൂന്നാം ദിനത്തിൽ രോഹിത് ഇന്ത്യൻ ടീമിലെത്തും

കണ്ണൂരില്‍ വനിത പൊലീസിനെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി; പ്രതി ഒളിവില്‍

ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഐസിസി

'മോദീ ജീയും അദാനി ജീയും' പിന്നെ അമേരിക്ക തുറന്നുവിട്ട അഴിമതി ഭൂതം!

ഉപതിരഞ്ഞെടുപ്പൊരുക്കുന്ന ‘വാട്ടർലൂ’

മഞ്ഞപ്പിത്ത വ്യാപനത്തില്‍ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍; രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം