കോട്ടയത്ത് ദുരൂഹ സാഹചര്യത്തില്‍ കെട്ടിടത്തിന് താഴെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ത്ഥി ചികിത്സയിലിരിക്കെ മരിച്ചു. കോട്ടയം അതിരമ്പുഴ സ്വദേശി മുഹമ്മദ് യാസീനാണ് മരിച്ചത്. യാസീന്‍ ആന്തരിക രക്ത ശ്രാവത്തെ തുടര്‍ന്ന് വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പെരുമ്പിക്കാട് സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സിലെ രണ്ടാം വര്‍ഷ ബിസിഎ വിദ്യാര്‍ത്ഥിയായിരുന്നു യാസീന്‍. ജൂണ്‍ 28ന് ആയിരുന്നു യാസീനെ ദുരൂഹ സാഹചര്യത്തില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. കോട്ടയം കുറവിലങ്ങാട് കാളികാവിന് സമീപം നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിന് സമീപമായിരുന്നു യാസീനെ കണ്ടെത്തിയത്.
Read more
ഗുരുതര പരിക്കുകളോടെ കാണപ്പെട്ട യാസീനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. യുവാവിന് പരിക്കേറ്റ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.