Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

ദിവസവും മുക്കാല്‍ ലിറ്റര്‍ പാല്‍ കുടിക്കും, എല്ലാ ഭക്ഷണത്തിലും നെയ്യ് ചേര്‍ക്കണമെന്ന് നിര്‍ബന്ധമെന്നും യതീഷ് ചന്ദ്ര

, 8:54 am

ദിവസവും മുക്കാല്‍ ലിറ്റര്‍ പാല്‍ താന്‍ കുടിക്കുമെന്ന് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര. വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് യതീഷ് ചന്ദ്ര തന്റെ ഭക്ഷണശീലം വെളിപ്പെടുത്തിയത്. എല്ലാ ഭക്ഷണത്തിലും നെയ്യ് ചേര്‍ക്കണമെന്ന് നിര്‍ബന്ധമുണ്ട്. വെജിറ്റേറിയതിനാല്‍ കേരളത്തിലെ പായസം കൂട്ടിയുള്ള സദ്യ കഴിക്കുന്നത് ആസ്വദിക്കുന്നു. വലിയ ബൌള്‍ തൈര് ദിവസവും മൂന്നു നേരവും കഴിക്കും. ഇതിനു പുറമെ ഒരു ലിറ്ററോളം മോരും കുടിക്കും.

താന്‍ കാര്യമായി മലയാള സിനിമ കണ്ടിട്ടില്ല. കര്‍ണാടകയിലെ ദാവന്‍ഗര സ്വദേശിയായ താന്‍ ഷീലയുടെ ബന്ധുവാണെന്ന് പലരും പ്രചരിപ്പിക്കുന്നുണ്ട്. ക്രിസ്ത്യാനിയാണെന്നും പലരും എഴുതി പിടിപ്പിക്കുന്നു. ഷീലയെ അറിയില്ല. പ്രളയത്തെ അതജീവിച്ച നാട്ടില്‍ മതത്തില്‍ പേരില്‍ ആളുകളെ വേര്‍തിരിക്കുന്നത് കാണുന്നത് തന്നെ അതിശയിപ്പിക്കുന്നു. നമ്മള്‍ പ്രളയദിനങ്ങളില്‍  മനുഷ്യരായിരുന്നു. ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും ആയിരുന്നില്ല.

ആ ദിവസങ്ങളില്‍ അടുത്ത ബന്ധുവിന്റെ വിവാഹ ചടങ്ങ് ഉണ്ടായിരുന്നു. അതില്‍ പങ്കെടുക്കാന്‍ പോകാതെയാണ് താന്‍ ദുരിത്വാശാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത്. നേരത്തെ എല്ലാ വര്‍ഷവും ശബരിമലയില്‍ പോകുമായിരുന്നു. ഈ സീസണില്‍ നാലു തവണ അയ്യപ്പനെ തൊഴുതുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement