സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് നിശ്ചിത ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ 37ഡിഗ്രിവരെയും , കണ്ണൂര്‍, തൃശൂര്‍, തിരുവന്തപുരം ജില്ലകളില്‍ ഡിഗ്രിവരെയും മലപ്പുറം ജില്ലയില്‍ 35ഡിഗ്രിവരെയും താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൂട് കൂടുന്ന സാഹചര്യത്തില്‍ ഈ ജില്ലകളില്‍ അടുത്ത രണ്ട് ദിവസം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കടുത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. പകല്‍ 11 മണി മുതല്‍ ഉച്ചയ്ക്ക് മൂന്ന് മണിവരെയുള്ള സമയങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. ചൂടില്‍ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍തന്നെ വൈദ്യ സഹായം തേടുക. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍,ഭിന്നശേഷിക്കാര്‍,മറ്റ് അസുഖമൂലം അവശത അനുഭവിക്കുന്നവര്‍ പകല്‍ 11 മണി മുതല്‍ ഉച്ചയ്ക്ക് 3 മണിവരെ നേരിട്ട് സൂര്യ പ്രകാശം ഏല്‍ക്കാതിരിക്കുക. ഇവര്‍ക്ക് സൂര്യാഘാതമേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്.
ധാരാളം വെള്ളം കുടിക്കുകയും നിര്‍ജലീകരണം ഉണ്ടാക്കുന്ന മദ്യം,ചായ, കാപ്പി, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനിയങ്ങള്‍ കുടിക്കാതിരിക്കാതെയും ചെയ്യുക. ഒആര്‍എസ് ലായനി ധാരാളമായി കുടിക്കുക. പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. അയഞ്ഞ ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക,പുറത്തേക്ക് ഇറങ്ങുമ്പോള്‍ പാദരക്ഷകള്‍ഉപയോഗിക്കുക.കാലാവസ്ഥ വകുപ്പിന്ർറെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും നിർദേശങ്ങൾ അനുസരിക്കുക.