സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവജ്യോത്സ്യനെ ഹോട്ടലിൽ വിളിച്ചുവരുത്തി ശീതളപാനീയം നൽകി മയക്കികിടത്തി; യുവതിയും യുവാവും 13 പവൻ കവർന്നു

യുവ ജ്യോത്സ്യനെ കൊച്ചിയിലെ ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി ശീതളപാനീയം നൽകി മയക്കി കിടത്തി യുവതിയും സുഹൃത്തും ചേർന്ന് 13 പവൻ കവർന്നു. സാമൂഹിക മാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച് ഹോട്ടൽ മുറിയിൽ ജ്യോത്സനെ വിളിച്ചു വരുത്തിയായിരുന്നു കവർച്ച. 13 പവന്റെ സ്വർണാഭരണങ്ങളും ഫോണുമാണ് മോഷണം നടത്തിയത്. കേസിൽ പ്രതികളെ തിരയുന്നതായി എളമക്കര പോലീസ് അറിയിച്ചു.

അഞ്ച് പവന്റെ മാല, മൂന്നു പവന്റെ ചെയിൻ, മൂന്നു പവന്റെ മോതിരം എന്നിവയടക്കം 13 പവൻ ആഭരണങ്ങളും 30,000 രൂപയുടെ മൊബൈൽ ഫോണുമാണ് കവർന്നത്. തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശിനി ആതിര (30), തിരുവനന്തപുരം സ്വദേശി അരുൺ (34) എന്നാണ് പ്രതികൾ ജ്യോത്സ്യനോടു പറഞ്ഞിരുന്ന പേരുകൾ. ഇവരുടെ വിലാസം വ്യാജമാണെന്നും സൂചനയുണ്ട്. ഇടപ്പള്ളിയിലെ ഹോട്ടൽ മുറിയിൽ 24-നായിരുന്നു സംഭവം.

സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം പൂജയെക്കുറിച്ചും ദോഷം മാറാനുള്ള വഴിപാടുകളെക്കുറിച്ചും ചോദിച്ചറിഞ്ഞ് ജ്യോത്സ്യനുമായി യുവതി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ നിർദേശപ്രകാരം കൊച്ചിയിലെത്തിയ ഇയാളെ സുഹൃത്തിനെ കാണാമെന്നു പറഞ്ഞ് യുവതി ഇടപ്പള്ളിയിലെത്തിച്ചു. അവിടെ ഭാര്യാഭർത്താക്കന്മാരാണെന്നു പറഞ്ഞ് ഹോട്ടലിൽ മുറിയെടുത്തു.

ഇവിടെ വെച്ച് യുവതി ജ്യോത്സ്യന് പായസം നൽകിയെങ്കിലും കഴിച്ചില്ല. പിന്നീട് ശീതളപാനീയത്തിൽ ലഹരിമരുന്ന്‌ നൽകി മയക്കിക്കിടത്തിയ ശേഷം മോഷണം നടത്തുകയായിരുന്നു എന്ന് പോലീസ് സംശയിക്കുന്നു.

ഹോട്ടലിൽനിന്ന് പുറത്തേക്കിറങ്ങിയ യുവതി ഭർത്താവ് ഉറങ്ങുകയാണെന്നും വൈകിട്ട് അന്വേഷിച്ചേക്കണമെന്നും റിസപ്ഷനിസ്റ്റിനോട് ആവശ്യപ്പെട്ടു. വൈകിട്ട് ഇവർ മുറിയിലെത്തിയപ്പോഴാണ് ജ്യോത്സ്യനെ അബോധാവസ്ഥയിൽ കണ്ടത്. തുടർന്ന് ഇയാൾ ബന്ധുക്കളുടെ സഹായത്തോടെ പോലീസിനെ സമീപിക്കുകയായിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം