കൊച്ചിയിലെ പ്രമുഖ ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ ലൈംഗിക പീഡന ആരോപണവുമായി യുവതികള്‍ രംഗത്ത്. ഇങ്ക്‌ഫെക്ടഡ് ടാറ്റു സ്റ്റുഡിയോ ഉടമയായ ടാറ്റൂ ആര്‍ട്ടിസ്റ്റ് സുജീഷ് പി എസിനെതിരെയാണ് സമൂഹ മാധ്യമങ്ങളിലൂടെ മീടൂ ആരോണവുമായി നിരവധി പേര്‍ രംഗത്തെത്തിയിരിക്കുകന്നത്. ടാറ്റൂ അടിക്കാന്‍ പോയപ്പോള്‍ തനിക്കുണ്ടായ ദുരനുഭവം ഒരു യുവതി പങ്ക് വച്ചതോടെയാണ് സമാനമായ പീഡനം നിരവധി പേര്‍ക്ക് പേര്‍ക്ക് ഉണ്ടായിട്ടുള്ളതായി പുറത്ത് വന്നത്.
രണ്ട് വര്‍ഷം മുമ്പുണ്ടായ മോശപ്പെട്ട് അനുഭവമാണ് 20 കാരിയായ യുവതി റെഡ്ഡിറ്റില്‍ പങ്ക് വച്ചത്. ആദ്യത്തെ ടാറ്റൂ ചെയ്യാനായി സുജിഷിന്റെ അടുത്ത് പോവുകയായിരുന്നു. ഇടുപ്പിനോട് ചേര്‍ന്നാണ് ടാറ്റൂ ചെയ്യേണ്ടിയിരുന്നത്. അതിനാല്‍ അടച്ചിട്ട മുറിയില്‍ വച്ചാണ് ടാറ്റൂ അടിച്ചത്. എന്നാല്‍ അതിനിടെ ഇയാള്‍ ലൈംഗിക ചുവയോടെ സംസാരിക്കുകയും, തന്റെ മാറിടത്തിലും, സ്വകാര്യ ഭാഗങ്ങളിലും അടക്കം പിടിച്ചതായും യുവതി പറഞ്ഞു.
ടാറ്റൂ സൂചി ശരീരത്തില്‍ ചേര്‍ത്ത് പിടിച്ച് ബലപ്രയോഗത്തിലൂടെ പീഡനത്തിന് ഇരയാക്കി. ആ സമയത്ത് എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നു പോവുകയായിരുന്നു. താന്‍ ലൈംഗിക പീഡനത്തിന് ഇരയായതിന് സമാനമാണെന്ന് ഇപ്പോള്‍ തിരിച്ചറിഞ്ഞതിനാലാണ് രണ്ട് വര്‍ഷം മുമ്പുണ്ടായ അതിക്രമത്തെ കുറിച്ച് തുറന്ന് പറയാന്‍ യുവതി തയ്യാറായത്.
വിവരം മാതാപിതാക്കളോട് പറഞ്ഞെന്നും, എന്നാല്‍ അഭിഭാഷകയെ സമീപിച്ചപ്പോള്‍ സാക്ഷിയില്ലാത്തതിനാല്‍ നീതി ലഭിക്കാന്‍ സാധ്യത ഇല്ലെന്നുമാണ് പറഞ്ഞതെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.
യുവതിയുടെ വെളിപ്പെടുത്തിലിന് പിന്നാലെ സമാന അനുഭവം നേരിടേണ്ടി വന്ന നിരവധി പേര്‍ രംഗത്ത് വന്നു. ടാറ്റൂ ചെയ്യാന്‍ വന്ന നിരവധി പേരോട് ഇയാള്‍ അശ്ലീല സംസാരം നടത്തുകയും, പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
നിരവധി സെലിബ്രിറ്റികളടക്കം വരുന്ന ടാറ്റൂ സ്റ്റുഡിയോ ആണെന്നത് ഉള്‍പ്പടെ കണ്ടാണ് പലരും ടാറ്റൂ സ്റ്റുഡിയോയില്‍ ചെല്ലുന്നത്. എന്നാല്‍ നേരിടേണ്ടി വന്ന സംഭവത്തെ കുറിച്ച് പുറത്ത് പറയാന്‍ മടിച്ചാണ് പലരും വെളിപ്പെടുത്താത്തത്.