റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് ദ എഡിറ്റേഴ്‌സ് പരിപാടിയില്‍ യൂത്ത് കോണ്‍ഗ്രസിനെ ‘ഊത്ത്’ കോണ്‍ഗ്രസെന്ന് വിളിച്ച് അപമാനിച്ചുവെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കുട്ടത്തില്‍. അരുണ്‍ കുമാര്‍ താങ്കളില്‍ നിന്നോ താങ്കളുടെ മാധ്യമ സ്ഥാപനമായ റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നോ മാന്യമായതും നിഷ്പക്ഷമായതുമായ മാധ്യമ പ്രവര്‍ത്തനം ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല, ആഗ്രഹിക്കുന്നുമില്ല.
നിങ്ങളുടെയോ നിങ്ങളുടെ ചാനലിന്റെയോ താരാട്ടോ തലോടലോ പ്രതീക്ഷിച്ച് അല്ല യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ സംഘടന പ്രവര്‍ത്തനം നടത്തുന്നതെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
താങ്കള്‍ യൂത്ത് കോണ്‍ഗ്രസ്സിനു എതിരെ ഇന്നലെ നടത്തിയ അശ്ലീല പ്രയോഗത്തോടെ താങ്കളുടെ ഉള്ളിലെ അന്ധമായ കോണ്‍ഗ്രസ്സ് വിരുദ്ധതയുടെ വിഷം ഒരിക്കല്‍ കൂടി പൊതു സമൂഹത്തിന് കാണാന്‍ കഴിഞ്ഞു. ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ യാതൊരു താല്പര്യവും ഉണ്ടായിരുന്നില്ല,
കാരണം താങ്കളോട് ഒക്കെ പ്രതികരിക്കണ്ട എന്ത് കാര്യം എന്ന ചിന്ത ശക്തമായി തന്നെയുണ്ട്. പക്ഷേ പല സഹപ്രവര്‍ത്തകരും വിളിച്ച് പ്രതികരിക്കണം എന്ന് പറഞ്ഞത് കൊണ്ട് മാത്രം ആണ് ഇത് എഴുതുന്നത്. താങ്കളുടെയോ താങ്കളുടെ മാധ്യമ സ്ഥാപനത്തിന്റെയോ ഭാഗത്ത് നിന്ന് കോണ്‍ഗ്രസ്സിനും രാഹുല്‍ ഗാന്ധി വരെയുള്ള നേതാക്കന്‍മാര്‍ക്കും നേരെയുള്ള പരിഹാസവും ആക്ഷേപവും ഇതു ആദ്യമായിട്ടല്ല അവസാനമായിട്ടുമല്ലന്നും രാഹുല്‍ ആരോപിച്ചു.
രാഹുല്‍ മാങ്കുട്ടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
അരുണ്‍ കുമാര്‍ താങ്കളില്‍ നിന്നോ താങ്കളുടെ മാധ്യമ സ്ഥാപനമായ റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നോ മാന്യമായതും നിഷ്പക്ഷമായതുമായ മാധ്യമ പ്രവര്‍ത്തനം ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല, ആഗ്രഹിക്കുന്നുമില്ല. നിങ്ങളുടെയോ നിങ്ങളുടെ ചാനലിന്റെയോ താരാട്ടോ തലോടലോ പ്രതീക്ഷിച്ച് അല്ല യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ സംഘടന പ്രവര്‍ത്തനം നടത്തുന്നത്.
താങ്കള്‍ യൂത്ത് കോണ്‍ഗ്രസ്സിനു എതിരെ ഇന്നലെ നടത്തിയ അശ്ലീല പ്രയോഗത്തോടെ താങ്കളുടെ ഉള്ളിലെ അന്ധമായ കോണ്‍ഗ്രസ്സ് വിരുദ്ധതയുടെ വിഷം ഒരിക്കല്‍ കൂടി പൊതു സമൂഹത്തിന് കാണാന്‍ കഴിഞ്ഞു. ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ യാതൊരു താല്പര്യവും ഉണ്ടായിരുന്നില്ല, കാരണം താങ്കളോട് ഒക്കെ പ്രതികരിക്കണ്ട എന്ത് കാര്യം എന്ന ചിന്ത ശക്തമായി തന്നെയുണ്ട്. പക്ഷേ പല സഹപ്രവര്‍ത്തകരും വിളിച്ച് പ്രതികരിക്കണം എന്ന് പറഞ്ഞത് കൊണ്ട് മാത്രം ആണ് ഇത് എഴുതുന്നത്. താങ്കളുടെയോ താങ്കളുടെ മാധ്യമ സ്ഥാപനത്തിന്റെയോ ഭാഗത്ത് നിന്ന് കോണ്‍ഗ്രസ്സിനും രാഹുല്‍ ഗാന്ധി വരെയുള്ള നേതാക്കന്‍മാര്‍ക്കും നേരെയുള്ള പരിഹാസവും ആക്ഷേപവും ഇതു ആദ്യമായിട്ടല്ല അവസാനമായിട്ടുമല്ല.
നിങ്ങള്‍ യൂത്ത് കോണ്‍ഗ്രസിന് എതിരെ പറഞ്ഞ അശ്ലീലം ഇടത് യുവജന പ്രസ്ഥാനത്തിന് എതിരെ പറഞ്ഞാല്‍ ഉണ്ടാകുന്ന അക്രമോത്സുകമായ പ്രതിഷേധം റിപ്പോര്‍ട്ടറിന് എതിരെ നടത്താന്‍ യൂത്ത് കോണ്‍ഗ്രസിന് ചെയ്യാന്‍ അധികം സമയം ഒന്നും വേണ്ട. അത് ചെയ്യാത്തത് മറ്റൊന്നും കൊണ്ടല്ല, കാര്യം നിങ്ങള്‍ ചെയ്യുന്നത് വേറെ ആണെങ്കിലും പറയുന്നത് മാധ്യമ പ്രവര്‍ത്തനം എന്ന് ആണല്ലോ! മാധ്യമ പ്രവര്‍ത്തനത്തോട് കോണ്‍ഗ്രസിനു എന്നും ബഹുമാനം തന്നെയാണ്…
Read more
പിന്നെ ഇന്ന് നല്കിയ വിശദീകരണത്തില്‍ താങ്കള്‍ പറഞ്ഞല്ലോ ആരോ വീഡിയോ എഡിറ്റ് ചെയ്തതാണ് എന്ന്. അത് താങ്കള്‍ ആ അശ്ലീല പദം ഉപയോഗിച്ചപ്പോള്‍ തന്നെ അതിനെ എതിര്‍ത്തുകൊണ്ട് ”അനാവശ്യമായ വാക്കുകള്‍ ഉപയോഗിക്കരുത്” എന്ന് പറഞ്ഞ് താങ്കളെ തിരുത്തുന്ന താങ്കളുടെ തന്നെ സഹപ്രവര്‍ത്തകരെ ആദ്യം ബോധ്യപ്പെടുത്തിയിട്ട് മതി ഞങ്ങളെ ബോധ്യപ്പെടുത്താന്‍.
പിന്നെ യൂത്ത് കോണ്‍ഗ്രസ്സ് ഓരോ വിഷയത്തിലും എന്ത് നിലപാട് എടുക്കണം എന്നുള്ളതില്‍ താങ്കളുടെ ക്ലാസ്സില്‍ ഇരിക്കാന്‍ സൗകരുമില്ല! ചാനല്‍ മാറുന്നതിനൊപ്പം നിലപാട് മാറുന്ന താങ്കളുടെയൊക്കെ നിലപാടിന്റെ ട്യൂഷന്‍ വേറെ ആര്‍ക്കേലും കൊടുക്ക്. താങ്കള്‍ ഒക്കെ തിരുത്തണം എന്ന് പറയില്ല, ഇങ്ങനെ തന്നെ മുന്നോട്ട് പോവുക…