നിരന്തരം വീഡിയോ കോളും അശ്ലീല ദൃശ്യങ്ങള്‍ അയക്കലും; ഇവനെ അറിയുന്നവര്‍ കൈകാര്യം ചെയ്യുക; ഞരമ്പനെ തുറന്നുകാട്ടി അരിത ബാബു; പൊലീസില്‍ പരാതി

ഖത്തറില്‍ നിന്നും വിഡിയോ കോള്‍ വഴി അശ്ലീലദൃശ്യങ്ങള്‍ അയച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു പൊലീസില്‍ പരാതി നല്‍കി. ഖത്തറിലെ ഫോണ്‍ നമ്പരില്‍നിന്ന് രാവും പകലും വ്യത്യാസമില്ലാതെ തുടര്‍ച്ചയായി വിഡിയോ കോള്‍ വന്നതോടെയാണ് അരിത പരാതി നല്‍കിയത്. കായംകുളം ഡിവൈഎസ്പി ഓഫിസിലെത്തിയാണ് രേഖാമൂലം ഇവര്‍ പരാതി നല്‍കിയത്.

രാവിലെ ഖത്തറിലെ ഫോണ്‍ നമ്പറില്‍ അടക്കം അരിത പുറത്തുവിട്ടിരുന്നു. . വിളിക്കുന്നത് ആരാണെന്നു ചോദിച്ചപ്പോള്‍ പ്രതികരിക്കാതെ വിഡിയോ കോള്‍ ആവര്‍ത്തിക്കുകയായിരുന്നു. വിളിക്കുന്നയാളുടെ മുഖം ഫോണ്‍ ക്യാമറയില്‍നിന്നു മറച്ചു വിളി തുടര്‍ന്നു. വിളിച്ചയാളുടെ ഫോണ്‍ നമ്പര്‍ സുഹൃത്തുക്കള്‍ക്കു കൈമാറി. അവര്‍ വിളിച്ചപ്പോള്‍ ആളുടെ മുഖം പതിഞ്ഞു.

ഈദൃശ്യം അരിത ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടിട്ടുണ്ഡ്. ഇത് ആരെയും വ്യക്തിഹത്യ ചെയ്യാനല്ലെന്നും തന്റെ സ്വകാര്യതയില്‍ കടന്നുകയറി അശ്ലീല ദൃശ്യങ്ങള്‍ അയച്ചു തൃപ്തിയടയുന്നവരെ തുറന്നു കാട്ടാനാണെന്നും അരിത പറഞ്ഞു. ഡിജിപിക്കും ജില്ലാ പൊലീസ് മേധാവിക്കും കൂടി പരാതി നല്‍കുമെന്നും അരിത മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി അരിത ഫേസ്ബുക്കിലും പോസ്റ്റ് ഇട്ടിട്ടുണ്ട്.

പോസ്റ്റിന്റെ പൂര്‍ണരൂപം:

പ്രിയപ്പെട്ടവരേ,
ഏറെനാളായി സൈബര്‍ ലോകത്ത് വേട്ടയാടപ്പെടുന്ന സ്ത്രീകളിലൊരാളാണ് ഞാന്‍. പതിവുപോലെ ഒരു ചെറിയ ഇടവേളക്കുശേഷം വീണ്ടും സൈബര്‍ ഞരമ്പുരോഗികള്‍ അരയും തലയും മുറുക്കി ഇറങ്ങിയിട്ടുണ്ട്. ഇന്ന് ഉച്ചമുതല്‍ തുടര്‍ച്ചയായി എന്റെ ഫോണിലേക്ക് +97430589741 എന്ന വിദേശ നമ്പരില്‍ നിന്നും വാട്‌സാപ്പില്‍ വീഡിയോ കോള്‍ വന്നുകൊണ്ടേയിരിക്കുകയാണ്. ആരാണ് എന്ന് മെസ്സേജില്‍ ചോദിച്ചിട്ട് യാതൊരുവിധ മറുപടിയും നല്‍കാതെ വീഡിയോ കോള്‍ തുടര്‍ന്നപ്പോള്‍ എന്റെ ക്യാമറ ഓഫ് ചെയ്ത ശേഷം അറ്റന്‍ഡ് ചെയ്തു.

ഈ സമയത്ത് അപ്പുറത്തുള്ള ആളിനെ കാണാന്‍ കഴിയാത്ത സാഹചര്യത്തില്‍ ക്യാമറ മറച്ചു പിടിച്ചിരുന്നു. ശേഷം എന്റെ ഫോണിലേക്ക് ഒരു സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യത്തില്‍ നില്‍ക്കുന്ന അശ്ലീല ദൃശ്യങ്ങള്‍ അയക്കുകയുണ്ടായി. സുഹൃത്തുക്കള്‍ക്ക് ഈ നമ്പര്‍ ഷെയര്‍ ചെയ്ത പ്രകാരം അവരുടെ വീഡിയോ കോളില്‍ പതിഞ്ഞ വിരുതനെ നിങ്ങളുടെ മുന്നിലേക്ക് അവതരിപ്പിക്കുകയാണ്.

ആരെയും വ്യക്തിഹത്യ ചെയ്യണമെന്ന ആഗ്രഹമില്ല. ഒരാളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുകയും അശ്ലീല ദൃശ്യങ്ങള്‍ അയച്ചുകൊടുത്തു സംതൃപ്തി നേടുകയും ചെയ്യുന്ന ഇത്തരം ഞരമ്പന്മാരെ തുറന്നു കാട്ടുക തന്നെ വേണം. ഇവന്‍ ഖത്തറില്‍ ഉണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ആരുടെയെങ്കിലും കയ്യില്‍ കിട്ടുകയാണെങ്കില്‍ മുഖ്യമന്ത്രിയുടെ ശൈലിയിലുള്ള ജീവന്‍ രക്ഷാ മാര്‍ഗ്ഗങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഇവനെ അറിയുന്നവര്‍ ഉണ്ടെങ്കില്‍ അഡ്രസ്സ് കമന്റ് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. മറ്റൊന്നിനുമല്ല നിയമപരമായി നേരിടാന്‍ വേണ്ടിയാണ്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം