പള്ളിക്കമ്മിറ്റിയില്‍ കയ്യിട്ടുവാരി യൂത്ത് കോണ്‍ഗ്രസ് നേതാവ്; പണം തിരിച്ചടക്കാത്ത നേതാവിനെതിരെ നോട്ടീസടിച്ച് പള്ളിക്കമ്മിറ്റി

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഷിജോ വര്‍ഗീസിനെതിരെ പുല്ലുവഴി സെന്റ് തോമസ് പള്ളി കമ്മിറ്റിയുടെ നോട്ടീസ്. സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ഗുരുതര ആരോപണങ്ങളടങ്ങുന്ന നോട്ടീസാണ് പുറത്തുവന്നത്.

പുല്ലുവഴി സെന്റ് തോമസ് പള്ളിയില്‍ 2019 ജൂലൈ 8മുതല്‍ 2020 ഡിസംബര്‍ 13വരെയുള്ള കാലയളവില്‍ കൈക്കാരനായിരുന്ന വെള്ളാഞ്ഞിയില്‍ ഷിജോ വര്‍ഗീസ് എന്നയാളുടെ സാമ്പത്തിക തിരിമറി സംബന്ധിച്ചാണ് നോട്ടീസ്. ഷിജോ വര്‍ഗീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ചാര്‍ട്ടേഡ് അക്കൊണ്ടന്റിന്റെ പരിശോധനയിലൂടെ കണ്ടെത്തിയ വിവരങ്ങള്‍ എന്ന പേരിലാണ് കണക്കുകള്‍ സഹിതം നോട്ടീസ് പുറത്തുവന്നത്.

നേരത്തെ പുല്ലുവഴി സെന്റ് തോമസ് പള്ളിയില്‍ കപ്പ്യാരായും പിന്നീട് പള്ളിയിലെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കൈക്കാരനായും ഇയാള്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇക്കാലയളവില്‍ ഷിജോ നടത്തിയ സാമ്പത്തിക തിരിമറികള്‍ ഷിജോയുടെ കുടുംബാംഗങ്ങളുടെ മുന്നില്‍ വച്ച് പരിശോധിക്കുകയും എന്നാല്‍ ഷിജോയുടെ ഭാഗത്തു നിന്നും മറുപടികളൊന്നും ലഭിച്ചില്ലെന്നുമാണ് നോട്ടീസില്‍ പറയുന്നത്. ഇക്കാര്യത്തില്‍ കുടുപ്പംപടി പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനം കൈക്കൊണ്ടതായും നോട്ടീസ് പറയുന്നു. ഇതിന് പിന്നാലെയായിരുന്നു ചാര്‍ട്ടേട് അക്കൗണ്ടന്റിന്റെ സാന്നിധ്യത്തില്‍ പരിശോധന നടത്തിയത്. 76 ലക്ഷത്തി നാല്‍പത്തിയൊമ്പതിനായിരത്തി നാനൂറ്റി ഇരുപത്തിയൊന്ന് രൂപ പള്ളിയില്‍ തിരിച്ചടക്കാനായിരുന്നു പരിശോധനയ്ക്ക് ശേഷം കണ്ടെത്തിയത്. എന്നാല്‍ പണം അടക്കാന്‍ തയ്യാറാകാതിരുന്ന ഷിജോ വക്കീല്‍ നോട്ടീസ് അയക്കുകയായിരുന്നു. ഇതോടെ കുറുപ്പംപടി പൊലീസില്‍ ഓഗസ്റ്റ് നാലിന് ക്രൈംനമ്പര്‍ 0841/2021 നമ്പരില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

9നാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പള്ളിക്കമ്മിറ്റി പുറത്തുവിട്ടത്. റിപ്പോര്‍ട്ട് പ്രകാരം 70,96,824 രൂപയുടെ തിരിമറി ഷിജോ നടത്തിയിട്ടുണ്ട്. പള്ളി വാടകയ്ക്ക് നല്‍കിയ കെട്ടിടത്തിലെ സാധനങ്ങള്‍ ജപ്തി ചെയ്ത വകയില്‍ 27 ലക്ഷം രൂപ വകയിരുത്തി. ബാക്കി 47,37,371 രൂപയാണ് പള്ളിക്ക് ലഭിക്കാനുള്ളതെന്നും നോട്ടീസില്‍ പറയുന്നു. പള്ളി കമ്മിറ്റി നല്‍കിയ പരാതിയിന്മേല്‍ 406,420,425,465 ഐപിസി പ്രകാരം കുറുപ്പംപടി പൊലീസ് ഷിജോക്കെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം, കാണിക്കവഞ്ചിയുടെ കണക്കുകള്‍ കൃത്യമായി കണക്കാക്കാന്‍ ആകില്ലെന്നും അതിലും തിരിമറി നടന്നിട്ടുണ്ടെന്നും വിശ്വാസികള്‍ പറഞ്ഞു. ഇത് പ്രകാരം രണ്ടുകോടിയോളം രൂപയുടെ തിരിമറി നടന്നിട്ടുണ്ടെന്നാണ് വിശ്വാസികളുടെ വാദം.

ഷിജോയുടെ വെട്ടിപ്പിനെതിരെ പള്ളി കമ്മിറ്റി നേരത്തെ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ നേതൃത്വം വരെയുള്ള നേതാക്കള്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടി സ്വീകരിക്കാതെ നേതാക്കള്‍ ഷിജോയെ സംരക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് നിയമനടപടിയിലേക്ക് നീങ്ങിയതെന്നും വിശ്വാസികള്‍ പറഞ്ഞു. നേരത്തെ യൂത്ത് കോണ്‍ഗ്രസ് ചാലക്കുടി പാര്‍ലമെന്റ് സെക്രട്ടറിയായിരുന്ന ഷിജോ വര്‍ഗീസ് ഇപ്പോള്‍ സംസ്ഥാന സെക്രട്ടറിയാണ്.

Latest Stories

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്