പി മോഹനന്‍ കേരളത്തിലെ മോഹന്‍ ഭാഗവത്; മലബാറില്‍ ഹിന്ദു മുസ്ലിം വര്‍ഗീയതയ്ക്ക് ശ്രമിക്കുന്ന വ്യക്തി; മെക് 7 പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ്

വിവാദമാക്കിയ മെക് 7 വ്യായാമ കൂട്ടായ്മക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ്. മലപ്പുറം ചേളാരിയില്‍ മെക് 7 വ്യായാമ മുറകളില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി പങ്കെടുത്തുകൊണ്ടാണ് പിന്തുണ പ്രഖ്യാപിച്ചത്. മെക് 7 വിവാദമായിക്കിയ സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവും അദേഹം ഉന്നയിച്ചു.

നിഷ്‌കളങ്ക ഭാഗവത്തോടെയല്ല വിവാദം തുടങ്ങിയത്. കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍ വര്‍ഗീയ ചാപ്പ കുത്തുന്നു. എല്ലാ മതസ്ഥരും ഇതില്‍ ഉണ്ട്. മോഹനനാണ് വര്‍ഗീയ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നതെന്നും അബിന്‍ വര്‍ക്കി ആരോപിച്ചു. മലബാറില്‍ ഹിന്ദു മുസ്ലിം വര്‍ഗീയതയ്ക്ക് ശ്രമിക്കുന്ന വ്യകതിയായി മോഹനന്‍ മാറിക്കഴിഞ്ഞു. അതിന് സിപിഎം കുടപിടിക്കുകയാണ്. കേരളത്തിലെ മോഹന്‍ ഭഗവത് ആണോ മോഹനനെന്നും അബിന്‍ വര്‍ക്കി ചോദിച്ചു.

ബോള്‍ കൃത്യമായി ആര്‍എസ്എസിനു കൊടുത്തതിനുശേഷമാണ് വിവാദത്തില്‍നിന്ന് സിപിഎം പിന്മാറിയത്. ടി.പിയെ കൊല്ലാന്‍ വന്ന ഇന്നോവക്ക് പിറകില്‍ മാഷാ അല്ലാഹ് സ്റ്റിക്കര്‍ ഒട്ടിക്കാന്‍ നേതൃത്വം നല്‍കിയിത് മോഹനന്‍ ആണെന്നും അബിന്‍ വര്‍ക്കി ആരോപിച്ചു.