കലയുടെ മാമാങ്കത്തിന് ഇന്ന് തുടക്കം

കലയുടെ മാമാങ്കത്തിന് ഇന്ന് തുടക്കം. അടുത്ത അഞ്ചു നാൾ തൃശൂരിനു സംസ്ഥാന സ്കൂൾ കലയുടെ ഉത്സവനാളുകളാണ്.
10ന് കലോത്സവം കൊടിയിറങ്ങുംവരെ എല്ലാ കണ്ണുകളും ഇനി തൃശൂരിലേക്ക്. 2008നു ശേഷം ആദ്യമായി പരിഷ്കരിച്ച മാന്വൽ പ്രകാരം നടക്കുന്ന കലോത്സവമാണ് ഇത്തവണത്തേത്. 24 വേദികളിലായി 234 ഇനങ്ങളിൽ 8954 മത്സരാർഥികൾ മാറ്റുരയ്ക്കും. അപ്പീലിലൂടെ എത്തുന്നവരെ കൂടി ഉൾപ്പെടുത്തിയാൽ മത്സരാർഥികളുടെ എണ്ണം 12,000 കടക്കുമെന്നാണു സൂചന.

ഇന്നു രാവിലെ 8.45ന് കലോത്സവ നഗരിയിൽ കേളികൊട്ടുയരും. 9.30 വരെ തെക്കേ ഗോപുരനടയിലെ 12 മരച്ചുവടുകളിൽ 14 കലാരൂപങ്ങൾ അരങ്ങേറും. പ്രധാന വേദിക്കു മുൻപിൽ 1000 കുട്ടികളുടെ മെഗാ തിരുവാതിര നടക്കും. 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.

ഗ്രീൻ പ്രോട്ടോക്കോൾ പ്രകാരമായിര‌ിക്കും കലോത്സവ നടത്തിപ്പ്. വെള്ളപ്പാത്രം, സഞ്ചികൾ, ബാ‍ഡ്ജുകൾ തുടങ്ങി പേന വരെ പ്ലാസ്റ്റിക് വിമുക്തം. നഗരത്തിനു ചുറ്റുമുള്ള 21 വിദ്യാലയങ്ങളിലാണു മത്സരാർഥികൾക്കു താമസം ഒരുക്കിയിട്ടുള്ളത്..

2008നുശേഷം ആദ്യമായി പരിഷ്‌കരിച്ച മാന്വല്‍ അനുസരിച്ചാണ്‌ കലോത്സവം. എല്ലാ വര്‍ഷവും മാന്വല്‍ പരിഷ്‌കരിച്ച്‌ കലോത്സവം കുറ്റമറ്റതാക്കും. ഏഴു നാളുകള്‍ അഞ്ചിലേക്കു ചുരുക്കി. മൂന്നു മത്സര ഇനങ്ങള്‍ പുതുതായി ഉള്‍പ്പെടുത്തി. ആഡംബരം ഒഴിവാക്കുന്നതിന്റെ ഭാഗമായി സാംസ്‌കാരികഘോഷയാത്രയ്‌ക്കു പകരം ദൃശ്യവിസ്‌മയം ഒരുക്കും. എല്ലാ മത്സരാര്‍ഥികള്‍ക്കും ട്രോഫി നല്‍കും. മത്സരത്തില്‍ 80% മാര്‍ക്ക്‌ ലഭിക്കുന്നവര്‍ക്ക്‌ എ ഗ്രേഡുണ്ടാകും. നേരത്തേ 70% ലഭിക്കുന്നവര്‍ക്കായിരുന്നു എ ഗ്രേഡ്‌. ഗ്രേസ്‌ മാര്‍ക്ക്‌ സാധാരണ പോലെ നല്‍കും.
24 വേദികളിലായി പന്ത്രണ്ടായിരത്തോളം കുട്ടികള്‍ കലോത്സവത്തില്‍ മാറ്റുരയ്‌ക്കും. പ്ലാസ്‌റ്റിക്‌ പൂര്‍ണമായി ഒഴിവാക്കി ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കും. മത്സരക്രമം ഊഴം തെരഞ്ഞെടുക്കാന്‍ നേരത്തെ ഉപയോഗിച്ചിരുന്ന പ്ലാസ്‌റ്റിക്‌ ചെപ്പുകള്‍ക്ക്‌ പകരം മുളനാളിയാണ്‌ ഉപയോഗിക്കുക. ക്രമനമ്പര്‍ വന്‍പയര്‍ വിത്തിലാണ്‌ എഴുതിയിരിക്കുന്നത്‌.
രണ്ടു വര്‍ഷം അടുപ്പിച്ചു വിധികര്‍ത്താക്കളായിരുന്നുവരെ ഇത്തവണ ഒഴിവാക്കി. എല്ലാ വേദികളും ബന്ധപ്പെടുത്തി രാത്രിയില്‍ കെ.എസ്‌.ആര്‍.ടി.സി. സര്‍വീസ്‌ നടത്തും. നഗരത്തിന്റെ ചുറ്റുമുള്ള 21 വിദ്യാലയങ്ങളിലാണ്‌ വിദ്യാര്‍ഥികള്‍ക്കുള്ള താമസ സൗകര്യം. പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഭക്ഷണത്തിനുള്ള ഒരുക്കവും