കളിയാക്കിയതിന് സകൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ യുവാവിന്റെ പെട്രോള്‍ ബോംബേറ്

തിരുവനന്തപുരം കാട്ടാക്കടയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ യുവാവ് പെട്രോള്‍ ബോംബെറിഞ്ഞു. കുറ്റിച്ചല്‍ പരുത്തിപ്പള്ളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്നിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് ആക്രമണം നടന്നത്. സംഭവത്തിന് പിന്നില്‍ സ്‌കൂളിലെ തന്നെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ നിഖില്‍ (21) എന്നയാളാണ്.

ആക്രമണത്തില്‍ ചെറിയ സ്‌ഫോടനം ഉണ്ടായെങ്കിലും ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല. കളിയാക്കിയതില്‍ പ്രകോപിതനായാണ് യുവാവ് ആക്രമണം നടത്തിയതെന്നാണ് വിവരം.

ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. ബസില്‍ നിന്നിറങ്ങിയ നിഖിലിനെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നിന്നിരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കളിയാക്കിയിരുന്നു. ഇതില്‍ പ്രകോപിതനായ നിഖില്‍ വിദ്യാര്‍ത്ഥികളുമായി വാക്കുതര്‍ക്കത്തിലാവുകയും തുടര്‍ന്ന് കയ്യാങ്കളിയാവുകയും ചെയ്തു. കൂട്ടത്തല്ല് ആയതോടെ പ്രതി ഭീഷണി മുഴക്കി കടന്നു കളഞ്ഞു.

പിന്നീട് അര മണിക്കൂറിനുള്ളില്‍ തിരകെ എത്തിയ നിഖില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ആക്രമണം നടത്തിയ ശേഷം പ്രതി ബൈക്കില്‍ രക്ഷപ്പെട്ടു. സ്‌കൂള്‍ വിട്ട് വിദ്യാര്‍ത്ഥികള്‍ കൂടുതലും പോയതിനാല്‍ വലിയ അപകടം ഉണ്ടായില്ല.

ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് നിഖിലിനെതിരെ കാട്ടാക്കട പൊലീസ് കേസെടുത്തിട്ടുണ്ട്.പ്രതിയ്ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

Latest Stories

സംസ്ഥാന സർവകലാശാലകളെ അസ്ഥിരപ്പെടുത്താനാണ് കേന്ദ്രവും യുജിസിയും ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ബിജെപി- കോണ്‍ഗ്രസ് 'ജുഗല്‍ബന്ദി', കെജ്രിവാളിന്റെ തന്ത്രം; യുദ്ധമുറ കമ്പനി കാണാനിരിക്കുന്നതേയുള്ളു!

കെജ്രിവാളിന്റെ യുദ്ധമുറ കമ്പനി കാണാനിരിക്കുന്നതേയുള്ളു!

വായിക്കാത്തവര്‍ക്കായി ഡെയ്‌ലി ലിസണ്‍; പുതിയ ഫീച്ചറുമായി ഗൂഗിള്‍

‘ഞാൻ ആരോഗ്യവാനാണ്, പ്രായമായെന്നേയുള്ളൂ’; രാജിവയ്ക്കില്ലെന്ന് അറിയിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

'ഇളയ മോനാണോ എന്ന് ചോദിച്ചിരുന്നുവെങ്കിൽ ഞാൻ മരിച്ചേനെ'; ശരിക്കും ഒപ്പമുള്ളത് ആരാണെന്ന് ചോദിക്കേണ്ട ആവശ്യം തന്നെയില്ല: ദേവി ചന്ദന

നിർത്തി അങ്ങോട്ട് അപമാനിക്കാതെടാ, വിക്കറ്റ് നൽകാത്തതിന് അമ്പയർക്ക് വമ്പൻ പണി കൊടുത്ത് ബോളർ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

വിരാട് കോഹ്‌ലിയുമായുള്ള വിവാഹത്തിന് മുമ്പ് അനുഷ്‌ക ശർമ്മ ഈ ഇന്ത്യൻ ക്രിക്കറ്റ് താരവുമായി ഡേറ്റിംഗ് നടത്തിയിരുന്നുവെന്ന് നിങ്ങൾക്കറിയാമോ?

പോക്സോ കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

'ഇത് ശരിക്കും അത് തന്നെ'; ഗെയിം ചേഞ്ചർ നിര്‍മ്മാതാക്കക്കളുടെ പരാതി മാർക്കറ്റിങ് തന്ത്രമോ?