മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ പങ്കുവെച്ചു; യുട്യൂബ് വ്‌ളോഗര്‍ അറസ്റ്റിൽ

സോഷ്യൽ മീഡിയയിലൂടെ മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ പങ്കുവെച്ചതിന് യുട്യൂബ് വ്‌ളോഗര്‍ അറസ്റ്റിൽ. ചെര്‍പുളശ്ശേരി സ്വദേശി അക്ഷജിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. നാടന്‍ ബ്ലോഗര്‍ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് അക്ഷജ്. ഈ ചാനൽ വഴിയാണ് വിവാദ വീഡിയോ പങ്കുവെച്ചത്.

മദ്യം മിക്‌സ് ചെയ്യുന്നതും, കോക്ക്‌ടെയില്‍ ഉണ്ടാക്കുന്നതുമായ വീഡിയോകളാണ് അക്ഷജ് യൂട്യൂബ് വഴി പങ്കുവെച്ചിരുന്നത്. കുട്ടികളില്‍ ഉള്‍പ്പെടെ മദ്യപാന ആസക്തി ഉണ്ടാക്കാവുന്ന തരത്തില്‍ നിരവധി വീഡിയോകളാണ് ഇന്‍സ്റ്റഗ്രാമിലടക്കം ഇയാള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതേക്കുറിച്ച് പരാതി ലഭിച്ചതോടെ എക്സൈസ് ഇയാളുടെ സോഷ്യൽ മീഡിയ പേജുകൾ നിരീക്ഷിച്ചു വരികയായിരുന്നു.

പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമായതോടെയാണ് കഴിഞ്ഞ ദിവസം എക്സൈസ് സംഘം അക്ഷജിന്‍റെ വീട്ടിൽ പരിശോധന നടത്തിയത്. അക്ഷജിന്റെ വീട്ടില്‍ നിന്നും വീഡിയോ റെക്കോര്‍ഡ് ക്യാമറയും ലാപ്ടോപ്പ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും കണ്ടെടുത്തു. ചെര്‍പ്പുളശ്ശേരി റേഞ്ച് എക്‌സൈസ് സംഘമാണ് അക്ഷജിനെ അറസ്റ്റ് ചെയ്തത്.

വീട്ടില്‍ നടത്തിയ റെയ്ഡില്‍ അനധികൃതമായി വൈൻ നിര്‍മ്മാണത്തിന് തയ്യാറാക്കിയ 20 ലിറ്റര്‍ വാഷ് മിശ്രിതവും 5 ലിറ്റര്‍ വൈനും പിടികൂടി. പ്രതിയെ ഒറ്റപ്പാലം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ മെയ് മാസത്തിലും അക്ഷജിനെ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ