പാലക്കാട് മലമ്പുഴയില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ യുവമോര്‍ച്ച പ്രാദേശിക നേതാവ് അറസ്റ്റില്‍. ആനിക്കോട് സ്വദേശി രഞ്ജിത്താണ് പിടിയിലായത്. യുവമോര്‍ച്ച പിരായിരി മണ്ഡലം ഭാരവാഹി ആണ് രഞ്ജിത്ത്.
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി. വയറുവേദനയെതുടര്‍ന്ന് പെണ്‍കുട്ടിയെ പാലക്കാട് വനിതാആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അടുത്ത ദിവസം പെണ്‍കുട്ടി പ്രസവിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ സംഘടനയില്‍ നിന്ന് രഞ്ജിത്തിനെ പുറത്താക്കിയതായി യുവമോര്‍ച്ച ജില്ലാ നേതൃത്വം അറിയിച്ചു.