പരസ്യ ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവം; ബെൻസ് കാറോടിച്ച സാബിദ് അറസ്റ്റിൽ, ലൈസൻസ് സസ്പെൻഡ് ചെയ്യും

പരസ്യ ചിത്രീകരണത്തിനിടെ യുവാവ് കാറിടിച്ച് മരിച്ച സംഭവത്തിൽ ബെൻസ് കാർ ഓടിച്ച മഞ്ചേരി സ്വദേശി സാബിദ് റഹ്മാൻ അറസ്റ്റിൽ . മനപ്പൂര്‍വമല്ലാത്ത നരഹത്യ, അശ്രദ്ധമായ ഡ്രൈവിങ്, ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം ഓടിച്ചു എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. സാബിദിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും വാഹനത്തിന്റെ ആർസി റദ്ദാക്കുമെന്നും മോട്ടർ വാഹന വകുപ്പ് അറിയിച്ചു.

അപകടത്തെ തുടർന്ന്, കാറുകൾ ഓടിച്ചിരുന്ന മഞ്ചേരി സ്വദേശി സാബിദ് റഹ്മാൻ, ഇടശേരി സ്വദേശി മുഹമ്മദ് റബീസ് എന്നിവരെ ഇന്നലെ ത്തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ രാവിലെയാണ് കോഴിക്കോട് ബീച്ച് റോഡില്‍ പ്രമോഷന്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ വാഹനമിടിച്ച് വടകര കടമേരി സ്വദേശി ആൽവിന് ദാരുണാന്ത്യം സംഭവിച്ചത്.

വാഹനങ്ങളുടെ ചേസിംഗ് വീഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ കൂട്ടത്തിലുള്ള വാഹനമിടിച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് ബീച്ച് റോഡില്‍ വെള്ളയില്‍ പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ച് രാവിലെ ഏഴരയോടെയായിരുന്നു അപകടം. ആല്‍വിന്‍ മുമ്പ് ജോലി ചെയ്തിരുന്ന 999 ഓട്ടോ മോട്ടീവ് എന്ന സ്ഥാപനത്തിന് വേണ്ടി പ്രമോഷണല്‍ വീഡിയോ ചിത്രീകരിക്കുമ്പോഴാണ് അപകടമുണ്ടായത്.

രണ്ട് ആഡംബര കാറുകള്‍ ചേയ്സ് ചെയ്ത് വരുന്നതിന്‍റെ ദൃശ്യങ്ങള്‍ റോഡിന്‍റെ നടുവില്‍ നിന്ന് ആല്‍വിന്‍ പകർത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സ്വകാര്യ സ്ഥാപനത്തിന്‍റെ ഉടമയുടേയും ബന്ധുവിന്‍റേയും വാഹനമാണ് വീഡിയോ ചിത്രീകരിക്കാനായി ഉപയോഗിച്ചത്. ഇതിനിടെ നിയന്ത്രണം വിട്ട ഒരു കാര്‍ ആല്‍വിനെ ഇടിച്ചിടുകയായിരുന്നു. കാറിലുണ്ടായിരുന്നവർ ഉടന്‍ തന്നെ ആല്‍വിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

രണ്ട് വർഷം മുമ്പാണ് ആല്‍വിന്റെ കിഡ്നി ഓപ്പറേഷന്‍ കഴിഞ്ഞത്. ആറ് മാസങ്ങൾ കൂടുമ്പോൾ മെഡിക്കൽ ചെക്കപ്പ് ചെയ്യണം. അതിനായി വിദേശത്ത് നിന്ന് നാട്ടിലെത്തും.ഈ പ്രാവിശ്യം ആൽവിൻ നാട്ടിലെത്തിയപ്പോൾ കമ്പനിയുടെ പ്രമോഷൻ വീഡിയോ (പരസ്യ ചിത്രീകരണം) ചിത്രീകരണം ഏറ്റെടുക്കുന്നത്. ഇതിനിടയിലാണ് അപകടം സംഭവിച്ച് മരണപ്പെടുന്നത്.

Latest Stories

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; മൊഴിയില്‍ കൃത്രിമത്വം നടന്നതായി ആരോപണം; ഒരു നടി കൂടി സുപ്രീംകോടതിയെ സമീപിച്ചു

ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പ്; പതിമൂന്നാം റൗണ്ട് സമനിലയില്‍, നാളെ ജയിക്കുന്നയാള്‍ ലോകചാമ്പ്യന്‍

കാബൂളില്‍ ചാവേര്‍ ആക്രമണം; താലിബാന്‍ മന്ത്രിയും അംഗരക്ഷകരും കൊല്ലപ്പെട്ടു

സമസ്ത മുശാവറ യോഗത്തില്‍ പൊട്ടിത്തെറി; ജിഫ്രി മുത്തുകോയ തങ്ങള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി

ചാമ്പ്യന്‍സ് ട്രോഫി 2025: ബിസിസിഐ-പിസിബി തര്‍ക്കത്തില്‍ നിലവിലെ അവസ്ഥ, പ്രഖ്യാപനം വൈകുന്നു

കൊല്ലത്ത് സ്വകാര്യ ബസില്‍ കൂട്ടത്തല്ല്; യുവാക്കളും വിദ്യാര്‍ത്ഥികളും തമ്മില്‍ തല്ലിയത് ബസില്‍ നായയെ കയറ്റിയതിനെ തുടര്‍ന്ന്

'സിറാജിന്‍റെ കാര്യത്തില്‍ എനിക്ക് ആശങ്കയുണ്ടായിരുന്നു': തുറന്നുപറഞ്ഞ് റിക്കി പോണ്ടിംഗ്

റെയില്‍വേസ് ബില്ലില്‍ തെറ്റായ പ്രചരണം നടക്കുന്നു; റെയില്‍വേ സ്വകാര്യവത്കരിക്കാനുള്ള അജണ്ടയില്ലെന്ന് അശ്വനി ബൈഷ്ണവ്

കണക്കുകള്‍ നോക്കാതെ തന്നെ ഒരു കളിക്കാരനെ ഇതിഹാസമായി കാണുന്നുണ്ട് എങ്കില്‍ അതില്‍ ആദ്യ പേര് ഇദ്ദേഹത്തിന്‍റേതാകും

ഇന്ത്യൻ ക്യാപ്റ്റൻ സ്‌മൃതി മന്ദാനക്ക് സെഞ്ച്വറി; പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ