Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

LEGAL

സാസംങ്ങിന്റെ ഡിസൈന്‍ ഐഫോണില്‍ നിന്ന് ‘മോഷ്ടിച്ചത്’ തന്നെ: ഐഫോണ്‍-സാംസങ് നിയമയുദ്ധത്തില്‍ ജയം ഐഫോണിന്

, 12:39 pm

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയലെ ഭീമന്മാരായ ഐഫോണും സാംസങ്ങും തമ്മിലുള്ള പേറ്റന്റ് പ്രശ്‌നവുമായി ബന്ധപ്പെട്ട കേസില്‍ സാസംങ്ങിനെതിരേ ഫെഡറല്‍ കോടതി ജൂറി വമ്പന്‍ പിഴയ്ക്ക് ഉത്തരവിട്ടു. ഐഫോണ്‍ ഡിസൈന്‍ ഫീച്ചര്‍ സാസംങ് മോഷ്ടിച്ചുവെന്നാരോപിച്ച് ഏഴ് വര്‍ഷം മുമ്പ് അമേരിക്കന്‍ കമ്പനി നല്‍കിയ കേസില്‍ 533 ദശലക്ഷം ഡോളര്‍ പിഴ നല്‍കാനാണ് കോടതി സംസങ്ങിനോട് ഉത്തരവിട്ടിരിക്കുന്നത്. തങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഈ ഡിസൈന്‍ അത്യാന്താപേക്ഷിതമാണെന്ന് ചൂണ്ടിക്കാണിച്ച ഐഫോണിന് കോടതി ഉത്തരവ് തങ്ങളുടെ കടുത്ത എതിരാളികള്‍ക്ക് നേരെയുള്ള വിജയമായാണ് വിലയിരുത്തലുകള്‍.

അമേരിക്കന്‍ കോടതിയില്‍ നടന്ന വാദത്തില്‍ ഡിസൈന്‍ ഫീച്ചറുകള്‍ക്ക് പേറ്റന്റെടുത്തിരുന്ന ഐഫോണിന് അതേ ഫീച്ചര്‍ പകര്‍ത്തിയ സാസംങ് വിപണിയില്‍ കോട്ടം വരുത്തിയെന്നാണ് ആപ്പിള്‍ വ്യക്തമാക്കിയത്. 2011ലാണ് സാസംങ് തങ്ങളുടെ പേറ്റന്റുകള്‍ ദുരുപയോഗം ചെയ്തുവെന്ന് കാണിച്ച് ഐഫോണ്‍ കോടതിയെ സമീപിച്ചത്.

കേസുമായി ബന്ധപ്പെട്ട് 1000 ദശലക്ഷം ഡോളര്‍ ആപ്പിളിന് നല്‍കാന്‍ ഒരു വര്‍ഷം മുമ്പ് ഉത്തരവുണ്ടായിരുന്നെങ്കിലും സാംസങ് അപ്പീല്‍ നല്‍കുകയായിരുന്നു. ആപ്പിളിന്റെ മൂന്ന് ഡിസൈന്‍ പേറ്റന്റുകളാണ് സാംസങ് ലംഘിച്ചത്.

ഈ കേസ് കമ്പനിയെ അപേക്ഷിച്ച് പണത്തിനേക്കാള്‍ വലുതായിരുന്നു. ആപ്പിള്‍ ജീവനക്കാരുടെ കഠിനാധ്വാനവും ഇന്നൊവേഷനും കമ്പനിയെ അപേക്ഷിച്ച് വളരെ വലുതാണെന്നും അത് സുരക്ഷിതമാക്കാനുള്ള എല്ലാ മാര്‍ഗങ്ങളും ഇനിയും തുടരുമെന്നും ആപ്പിള്‍ കേസ് വിജയിച്ച ശേഷം വ്യക്തമാക്കി.

Advertisement