Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

LEGAL

പരമാധികാരി ചീഫ് ജസ്റ്റിസ് തന്നെ, കേസ് വീതിക്കാനുള്ള ചുമതലയും നിക്ഷിപ്തം-സുപ്രീം കോടതി

, 11:39 am

സുപ്രീം കോടതിയിലെ പരമാധികാരി ചീഫ് ജസ്റ്റിസ് ആണെന്നും തുല്യരില്‍ ഒന്നാമാതായ അദ്ദേഹത്തിനാണ് കേസുകള്‍ വിഭജിച്ച് നല്‍കാനുള്ള അധികാരമെന്നും ഉത്തരവ്. മുന്‍ നിയമമന്ത്രിയും പ്രമുഖ അഭിഭാഷകനുമനുമായ ശാന്തി ഭൂഷന്റെ ഹര്‍ജി പരിഗണിക്കവെയാണ് പരമാധികാരി ആരെന്ന ചോദ്യത്തിന് സുപ്രീം കോടതി വ്യക്തത വരുത്തിയത്.

കേസുകള്‍ വിഭജിച്ച് നല്‍കാനുള്ള ചുമതല സുപ്രീം കോടതി കൊളീജിയത്തിനാണെന്ന പരാതിക്കാരന്റെ നിലപാട് കോടതി തള്ളി. ഇക്കാര്യം ചീഫ് ജസ്റ്റിസിന്റെ വിവേചനാധികാരമല്ലെന്നും ഭൂഷന്‍ വാദിച്ചു. കോടതിയും കേസുകളുടെ മാനേജ്‌മെന്റും ചീഫ് ജസ്റ്റിസിന്റെ ധാര്‍മിക ചുമതലയാണെന്നും ഉന്നത നീതിന്യായ കോടതി വ്യക്തമാക്കി.

പ്രതിഷേധം ചീഫ് ജസ്റ്റിസിനെതിരെ, ലോയ കേസിൽ വീഴ്ച പറ്റി, സുപ്രീം കോടതി കുത്തഴിഞ്ഞു; ജസ്റ്റിസ് ചെലമേശ്വർ

പ്രത്യേക ജഡ്ജിമാരെ വിളിച്ച് ബഞ്ചുകള്‍ രൂപീകരിച്ച് കേസുകള്‍ സ്വമേതയാ അസൈന്‍ ചെയ്യാന്‍ ചീഫ് ജസ്റ്റിന് പ്രത്യേക വിവേചനാധികാരമില്ലെന്നാണ് ശാന്തി ഭൂഷന്‍ പൊതു താത്പര്യ ഹര്‍ജിയില്‍ ആരോപിച്ചത്. ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസടക്കം ബഞ്ചുകള്‍ക്ക് വീതിച്ചു നല്‍കുന്നതില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പക്ഷപാതം കാണിക്കുന്നുവെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു.  ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ നാലു ജഡ്ജിമാര്‍ പരസ്യമായി പത്രസമ്മേളനം വിളിച്ച് കോടതിയല്‍ നടക്കുന്നത് നല്ലകാര്യമല്ലെന്നും വ്യക്തമാക്കിയിരുന്നു. ബിജെപി നേതാവ് അമിത്ഷാ പ്രതിയായ കേസാണ് ജസ്റ്റിസ് ലോയയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ടത്.

Advertisement