Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

LEGAL

എം.പി, എം.എല്‍.എ, എം.എല്‍.സി-മാര്‍ക്ക് കോടതിയില്‍ പ്രാക്ടീസ് ആകാം; സുപ്രീംകോടതി

, 12:44 pm

നിയമനിര്‍മ്മാണസഭാ സാമാജികര്‍ കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്നത് വിലക്കാനാവില്ലെന്ന് സുപ്രീം കോടതി. എം എല്‍ എ, എം പി, എം എല്‍ സി മാര്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി തീര്‍പ്പാക്കി കൊണ്ടാണ് കോടതി ഇങ്ങിനെ അഭിപ്രായപ്പെട്ടത്. കോടതിയില്‍ അഭിഭാഷകരായി സഭാസാമാജികന്‍മാര്‍ പ്രാക്ടീസ് ചെയ്യുന്നത് ഒരു നിയമവും വിലക്കുന്നില്ലെന്ന് മൂന്നംഗ ബഞ്ച് വ്യക്തമാക്കി. ബിജെപി നേതാവ് അശ്വിന്‍ ഉപാധ്യായ ആയിരുന്നു ഹര്‍ജിക്കാരന്‍.

എം പി,,എം എല്‍ എ,എം എല്‍സി മാര്‍ അഭിഭാഷകരാകുന്നത് ഭരണഘടനയുടെ 14-ാം വകുപ്പില്‍ പറയുന്ന സമത്വത്തിനുള്ള അവകാശത്തിനെതിരാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ആദ്യ പാര്‍ലമെന്റില്‍ 36 ശതമാനം അംഗങ്ങള്‍ അഭിഭാഷകരായിരുന്നുവെങ്കില്‍ നിലവിലെ 16-ാം ലോക്‌സഭയില്‍ ഇത് ഏഴ് ശതമാനമാണ്.

ഇടപെടുന്നില്ല, പക്ഷെ സമയമായി!! ക്രിമിനല്‍ പശ്ചാത്തലമുള്ള രാഷ്ട്രീയക്കാരെ തിരഞ്ഞെടുപ്പില്‍ വിലക്കി കൊണ്ടുള്ള നിയമനിര്‍മ്മാണത്തിന് സമയമായെന്ന് സുപ്രീംകോടതി

എണ്ണം കുറഞ്ഞാലും പാര്‍ലമെന്റ് നടപടിക്രമങ്ങളുടെ കാര്യത്തിലും സര്‍ക്കാരിനെ നിയന്ത്രിക്കുന്നതിലും പക്ഷെ ഇവര്‍ ഇപ്പോഴും മുന്‍നിരയിലാണ്. കോര്‍പ്പറേഷന്‍, സ്വകാര്യ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ എന്നിവിടങ്ങളില്‍ നിന്നും പൂര്‍ണസമയ വേതനം പറ്റുന്നവര്‍ക്ക് കോടതിയില്‍ പ്രാക്ടീസ് ചെയ്യാനാവില്ല. ഹര്‍ജിക്കാരന്‍ ഇക്കാര്യം കോടതിയില്‍ ചൂണ്ടിക്കാട്ടി.

Advertisement