ഓഖി: കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം ഇന്നും തുടരും

ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്റെ നാശനഷ്ടങ്ങള്‍ വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം ഇന്നും തുടരും. ആഭ്യന്തരവകുപ്പ് അഡീഷണല്‍സെക്രട്ടറി ബിപിന്‍ മല്ലിക്കിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് തിരുവനന്തപുരവും നാളെ കൊല്ലവും സന്ദര്‍ശിക്കും. കേന്ദ്ര സംഘത്തിലുള്ള അഞ്ചു പേര്‍ രണ്ടു സംഘമായി തിരിഞ്ഞ് ഇന്ന് എറണാകുളം, തൃശൂര്‍ ജില്ലകളിലെ ദുരന്ത മേഖലകള്‍ സന്ദര്‍ശിക്കും.

ഓഖി ദുരന്തത്തിന്റെ നാശനഷ്ടങ്ങള്‍ വിലയിരുത്തി നഷ്ടപരിഹാരം കണക്കാക്കുന്നതിനാണ് കേന്ദ്ര സംഘം കേരളത്തിലെത്തിയത്. കേന്ദ്ര ജല കമ്മിഷനിലെ ബീച്ച് ഇറോഷന്‍ ഡയറക്ടര്‍ ആര്‍.തങ്കമണിയുടെ നേതൃത്വത്തിലുളള സംഘമാണ് കൊച്ചിയിലെ നാശനഷ്ടങ്ങള്‍ വിലയിരുത്താനെത്തുക. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംഘത്തെ അനുഗമിക്കും

Read more

29ന് തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന സംഘം മുഖ്യമന്ത്രി, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ദുരിതാശ്വാസം , പുനര്‍നിര്‍മാണം , പുനരധിവാസം,മുന്നറിയിപ്പു സംവിധാനം എന്നിവയ്ക്കായി 7340 കോടിയുടെ പാക്കേജാണ് സംസ്ഥാനം കേന്ദ്രത്തോടു ആവശ്യപ്പെട്ടിട്ടുള്ളത്.