Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

LEGAL

ശബരിമല: ആകെ റിവ്യു ഹര്‍ജികള്‍ 19,എന്ന് പരിഗണിക്കുമെന്ന് നാളെ അറിയാം

, 11:25 am

ശബരിമലയില്‍ യുവതികള്‍ക്കും പ്രവേശനമാകാം എന്ന വിധിക്കെതിരെ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജികള്‍ എപ്പോള്‍ പരിഗണിക്കുമെന്ന് നാളെ അറിയിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അറിയിച്ചു. പൂജ അവധിക്ക് ശേഷം ഇന്ന് രാവിലെ കോടതി നടപടികള്‍ ആരംഭിച്ചപ്പോള്‍ അയ്യപ്പ ഭക്തരുടെ ദേശീയ അസോസിയേഷനു വേണ്ടി അഡ്വ മാത്യു നെടുമ്പാറ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം അറിയിച്ചത്.

ജസ്റ്റിസ് എസ് കെ കൗളുമായി ആലോചിച്ചതിന് ശേഷമായിരുന്നു ചീഫ് ജസ്റ്റിസ് നിലപാട് അറിയിച്ചത്.ഇതുവരെ 19 ഹര്‍ജികള്‍ ലഭിച്ചിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

അയ്യപ്പ ഭക്തരുടെ ദേശീയ അസോസിയേഷന് വേണ്ടി റിട്ട് ഹര്‍ജിയും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ചില സംഘടനകളുടെ ഹര്‍ജി പരിഗണിച്ച് ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചതോടെ ലക്ഷക്കണക്കിന് ഭക്തരുടെ വിശ്വാസത്തിന് മുറിവേറ്റതായി അസോസിയേഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോടതി വിധിക്കെതിരായി സംസ്ഥാനത്തെ പ്രതിഷേധങ്ങളും കോടതിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. കൂടാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും വിധി വന്നതിന് ശേഷം ഉണ്ടായ സംഭവവികാസങ്ങളുടെ റിപ്പോര്‍ട്ട് നല്‍കും.

വിധി വന്നശേഷം ഇത് നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ നേരിട്ട പ്രതിഷേധങ്ങളും പ്രതിസന്ധികളും റിപ്പോര്‍ട്ടില്‍ വിഷയമാകും.കോടതി വിധി നടപ്പാക്കാത്തതിനെതിരായ കോടതി അലക്ഷ്യകേസുകളെ പ്രതിരോധിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാവും ബോര്‍ഡ് കോടതിയില്‍ സമര്‍പ്പിക്കുക.

Advertisement