ഒന്നര കോടി ആസ്തി, കൈവശം രണ്ട് തോക്കും; യോഗിയുടെ സ്വത്ത് വിവരങ്ങൾ പുറത്ത്

നാമനിർദേശ പത്രികയ്‌ക്കൊപ്പം സത്യവാങ്മൂലത്തിൽ സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 1.54 കോടി രൂപയുടെ ആസ്തിയാണ് സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയത്.

കൈയിലുള്ളതും ബാങ്ക് അക്കൗണ്ടുകളിലുള്ളതുമടക്കം ആകെ 1,54,94,054 കോടി രൂപയാണ് ആസ്തിയെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ആറ് ബാങ്ക് അക്കൗണ്ടുകൾ സ്വന്തമായുണ്ട്. ഒരു ലക്ഷത്തിന്റെ റിവോൾവറും 80,000ത്തിന്റെ റൈഫിളും പക്കലുണ്ട്.

49,000 രൂപ വിലയുള്ള 20 ഗ്രാമിന്റെ കടുക്കൻ, 20,000 രൂപ വിലമതിക്കുന്ന പത്ത് ഗ്രാം സ്വർണത്തിന്റെ രുദ്രാക്ഷമാല എന്നിവയും സ്വന്തമായുണ്ട്. 2020-21 സാമ്പത്തിക വർഷം 13,20,653 രൂപയാണ് വരുമാനം. 15,68,799(2019-20), 18,27,639(2018-19), 14,38,640(2017-18), 8,40,998(2016-17) എന്നിങ്ങനെയാണ് മുൻവർഷങ്ങളിലെ വരുമാനം.

12,000 രൂപയുടെ സാംസങ് ഫോണാണ് യോഗിയുള്ള കൈയിലുള്ളതെന്നും സത്യവാങ്മൂലത്തിൽ സൂചിപ്പിക്കുന്നു. സ്വന്തം പേരിൽ രജിസ്റ്റർ ചെയ്ത വാഹനമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. കൃഷിഭൂമിയോ അല്ലാത്ത ഭൂമിയോ ഒന്നുമില്ല. ഇതോടൊപ്പം കടങ്ങളൊന്നുമില്ല. ശാസ്ത്രവിഷയത്തിൽ ബിരുദമെടുത്തിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

അഞ്ചുതവണ ഗൊരഖ്‌പൂർ എം.പിയായിരുന്ന യോഗി ഇതാദ്യമായാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മാർച്ച് മൂന്നിന് നടക്കുന്ന ആറാംഘട്ടത്തിലാണ് അർബൻ ഗോരക്പൂരിൽ വോട്ടെടുപ്പ്.

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍