'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' നടപ്പിലാക്കിയാൽ ഇവിഎമ്മിന് മാത്രം 10,000 കോടി വേണം; കേന്ദ്രത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്

ലോക്‌സഭാ- നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുകയാണെങ്കിൽ 15 വർഷത്തിലൊരിക്കൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ വാങ്ങാൻ 10,000 കോടി രൂപ വേണ്ടി വരുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. പുതിയ ഇവിഎമ്മുകൾ നിർമിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കുമ്പോൾ 2029ൽ മാത്രമേ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനാകൂവെന്നും കമ്മീഷൻ വ്യക്തമാക്കുന്നു.

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ സംബന്ധിച്ച് കേന്ദത്തിന് കമ്മീഷൻ നൽകിയ കത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. 15 വർഷമാണ് ഇവിഎമ്മുകളുടെ കാലാവധി. ഒരു സെറ്റ് ഇവിഎം മൂന്ന് തിരഞ്ഞെടുപ്പുകൾക്കേ ഉപയോഗിക്കാൻ കഴിയൂ. ഓരോ പതിനഞ്ച് വർഷവും ഇവിഎമ്മുകൾ വാങ്ങേണ്ടി വരും. തിരഞ്ഞെടുപ്പുകൾ ഒരുമിച്ചാണ് നടത്തുന്നതെങ്കിൽ വോട്ടെടുപ്പിന് രണ്ട് സെറ്റ് ഇവിഎം വേണ്ടിവരും.

യന്ത്രങ്ങൾക്ക് വേണ്ടിവരുന്ന ചെലവുകൾക്ക് പുറമേ സുരക്ഷാ ഉദ്യോഗസ്ഥർ, വാഹനങ്ങൾ തുടങ്ങിയവയും ആവശ്യമായി വരുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു. യന്ത്രങ്ങളുടെ എണ്ണം കൂടുമെന്നതിനാൽ ഇവ സൂക്ഷിക്കാനും വിതരണം ചെയ്യാനും കൂടുതൽ സംവിധാനങ്ങൾ ഒരുക്കേണ്ടിവരും തുടങ്ങിയ കാര്യങ്ങളും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ