അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം; എന്‍ഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ലോറന്‍സിന്റെ സഹോദരനും

അഞ്ച് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അധോലോക ശൃംഖലയുടെ തലവന്‍ ലോറന്‍സ് ബിഷ്‌ണോയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയ് എന്‍ഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍. നിലവില്‍ അന്‍മോല്‍ ബിഷ്‌ണോയ് ഇന്ത്യയില്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപയാണ് എന്‍ഐഎ പ്രഖ്യാപിച്ചിരിക്കുന്ന പാരിതോഷികം.

കാനഡ-യുഎസ് കേന്ദ്രീകരിച്ച് ബാബാ സിദ്ധിഖി വധത്തിനായി അന്‍മോല്‍ ബിഷ്ണോയ് ഗുഢാലോചന നടത്തി എന്ന് എന്‍ഐഎ വ്യക്തമാക്കുന്നു. സഹോദരന്‍ ലോറന്‍സ് ബിഷ്‌ണോയുടെ നിര്‍ദ്ദേശ പ്രകാരം പല കുറ്റകൃത്യങ്ങളും ആസൂത്രണം ചെയ്തിരുന്നത് അന്‍മോല്‍ ആണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അജിത്പവാര്‍ പക്ഷം എന്‍സിപി നേതാവ് ബാബാ സിദ്ധിഖിയുടെ കൊലപാതകത്തോടെയാണ് ലോറന്‍സ് ബിഷ്‌ണോയും സഹോദരന്‍ അന്‍മോലും വീണ്ടും ദേശീയ തലത്തില്‍ ചര്‍ച്ച വിഷയമാകുന്നത്. നിലവില്‍ ഗുജറാത്തിലെ ജയിലിലാണ് ലോറന്‍സ് ബിഷ്‌ണോയ്.

Latest Stories

ഇന്ത്യയിലെ സമ്പന്നനായ നായ ടിറ്റോ; രത്തന്‍ ടാറ്റയുടെ വില്‍പ്പത്രത്തിലിടം നേടി വളര്‍ത്തുനായ ടിറ്റോ

'അതിന് ഞാന്‍ തയ്യാറെടുക്കുകയാണ്'; പദ്ധതി വെളിപ്പെടുത്തി ശ്രേയസ് അയ്യര്‍

'മലപ്പുറത്തെ കുറ്റകൃത്യങ്ങൾ ഏതൊരിടത്തും നടക്കുന്ന കുറ്റകൃത്യം പോലെ, ഒരു സമുദായത്തിനെതിരായ നീക്കമായി ചിത്രീകരിക്കേണ്ടതില്ല'; മുഖ്യമന്ത്രി

കമല്‍ സാറിന്റെ ടെക്‌നിക്ക് ഞാനും പ്രയോഗിച്ചു, ഈയവസരം വിട്ടുകളയാന്‍ തോന്നിയില്ല: സൂര്യ

IND VS NZ: താൻ കുഴിച്ച കുഴിയിൽ താൻ തന്നെ; കാണികൾ സാക്ഷിയായത് കിവികളുടെ സംഹാരതാണ്ഡവത്തിന്

'എഐ ചാറ്റ്ബോട്ടുമായി പ്രണയം, നിരന്തരം സെക്സ് ചാറ്റ്'; 14കാരന്റെ ആത്മഹത്യയിൽ കമ്പനിക്കെതിരെ പരാതിയുമായി അമ്മ

വയോധികയെ കൊലപ്പെടുത്തിയത് മകളും ചെറുമകളും ചേര്‍ന്ന്; കൃത്യത്തിന് പിന്നില്‍ സാമ്പത്തിക തര്‍ക്കം

വില്ലന് നേരെ പാഞ്ഞടുത്ത് യുവതി, തിയേറ്ററില്‍ അടി; വീഡിയോ

പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസ് റദ്ദാക്കി ഹൈക്കോടതി; നടപടി രാഹുല്‍ ഗോപാലിന്‍റെ ഹര്‍ജിയിൽ

ഇതൊരു സൂചനയാണ്, പലരും വിരമിച്ച് പുതിയൊരു ടീം വരേണ്ട സമയമായിരിക്കുന്നു!