മോഹൻലാൽ ഉൾപ്പെടെ 10 പേർ; അമിതവണ്ണത്തിനെതിരായ പ്രചാരണത്തിനുള്ളവരെ നാമനിർദേശം ചെയ്ത് പ്രധാനമന്ത്രി

അമിതവണ്ണത്തിനെതിരായ പ്രചാരണത്തിന് വിവിധ മേഖലകളിൽ നിന്നുള്ള 10 പേരെ നാമനിർദേശം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മോഹൻലാൽ, ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, വ്യവസായി ആനന്ദ് മഹീന്ദ്ര എന്നിവരുൾപ്പെടെ പട്ടികയിലുണ്ട്.

അമിതവണ്ണത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിനും ഭക്ഷണത്തിലെ എണ്ണയുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള അവബോധം പ്രചരിപ്പിക്കുന്നതിനും സഹായിക്കുന്നതിനാണ് ഇവരെ പ്രധാനമന്ത്രി നാമനിർദേശം ചെയ്തത്.

ഭോജ്പുരി ഗായകനും നടനുമായ നിരാഹുവ, ഷൂട്ടിംഗ് ചാമ്പ്യൻ മനു ഭേക്കർ, ഭാരോദ്വഹന താരം മീരാഭായ് ചാനു, ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി, നടൻ ആർ മാധവൻ, ഗായിക ശ്രേയ ഘോഷാൽ, സുധാ മൂർത്തി, ബിജെപി നേതാവ് ദിനേഷ് ലാൽ യാദവ് എന്നിവരാണ് പ്രധാനമന്ത്രി നമാനിർദേശം ചെയ്ത മറ്റുള്ളവർ.

ഭക്ഷണത്തിലെ എണ്ണയുടെ അളവ് കുറക്കണമെന്ന് ഞായറാഴ്ച മൻ കി ബാത്തിൽ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഭക്ഷണത്തിൽ എണ്ണ കുറക്കുന്നതും അമിതവണ്ണം കൈകാര്യം ചെയ്യുന്നതും വ്യക്തിപരമായ തീരുമാനമല്ലെന്നും കുടുംബത്തോടുള്ള ഉത്തരവാദിത്തം കൂടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യമുള്ള രാജ്യമാകാൻ, അമിതവണ്ണത്തിൻ്റെ പ്രശ്‌നം നമ്മൾ തീർച്ചയായും കൈകാര്യം ചെയ്യേണ്ടിവരും.

കഴിഞ്ഞ വർഷങ്ങളിൽ അമിതവണ്ണ കേസുകൾ ഇരട്ടിയായെന്നും കുട്ടികളിൽ പോലും അമിതവണ്ണം നാല് മടങ്ങായി വർധിച്ച് കൂടുതൽ ആശങ്കാജനകമാണെന്നും നരേന്ദ്ര മോദി പറഞ്ഞിരുന്നു. നിലവിൽ നാമനിർദേശം ചെയ്തവരോട് പത്ത് പേരെ കൂടി നാമനിർദേശം ചെയ്യാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

Latest Stories

'നിരപരാധിയായിരുന്നു..എന്നിട്ടും'; ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ജീവനോടെ ചുട്ടുകൊന്ന സംഘപരിവാർ

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം താലിബാനെ ഭീകര പട്ടികയിൽ നിന്ന് ഒഴിവാക്കി റഷ്യ

RCB VS PBKS: ആര്‍സിബി അവനെ ഇനി കളിപ്പിക്കരുത്, ഒരു കാര്യവുമില്ല, ഈ വെടിക്കെട്ട്‌ താരം ഇനി നല്ലൊരു ഓപ്ഷന്‍, നിര്‍ദേശവുമായി മുന്‍ ഇന്ത്യന്‍ താരം

എല്ലും പല്ലുമൊക്കെ ദ്രവിച്ചു, പ്രമുഖരായ ആ നാലഞ്ച് നടന്‍മാര്‍ ചാകുമ്പോള്‍ മലയാള സിനിമ രക്ഷപ്പെടും: ശാന്തിവിള ദിനേശ്

ജഗന്‍ മോഹന്‍ റെഡ്ഡിയുടെ കമ്പനിയില്‍ ഡാല്‍മിയ സിമന്റ്‌സിന്റെ 95 കോടിയുടെ നിക്ഷേപം; പ്രത്യുപകാരമായി ഖനനാനുമതി; 793 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി

'വടക്കൻ പാട്ടിലെ ഉണ്ണിയാർച്ചയെപോലെയാണ് ബ്രൂറോക്രസിയിലെ ദിവ്യ എസ് അയ്യർ, കോൺഗ്രസ് നടത്തുന്ന സൈബർ ആക്രമണം ഒഴിവാക്കേണ്ടത്'; എ കെ ബാലൻ

പുരോഗമിക്കുന്ന മോസ്കോ ദമസ്‌കസ് ചർച്ചകൾ; പക്ഷെ അസദിനെ കൈമാറാൻ വിസമ്മതിച്ച് റഷ്യ

വഖഫ് ഭേദഗതി അനിവാര്യം; മുസ്ലീം സമുദായത്തിന്റെ നിരവധി ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കും; പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടു കണ്ട് നന്ദി പറഞ്ഞ് ഷിയ മുസ്ലിം വിഭാഗം

IPL 2025: ഇവന്മാര്‍ ഇങ്ങനെ കളിക്കുവാണേല്‍ എന്റെ പണി തെറിക്കും, ഹൈദരാബാദിന്റെ ബാറ്റര്‍മാരെ നിര്‍ത്തിപ്പൊരിച്ച് കോച്ച് വെട്ടോറി

ഭക്ഷണത്തിന്റെ പേരില്‍ പോര്; മത്സ്യവും മാംസവും കഴിച്ചതിന് അധിക്ഷേപം; മുംബൈയില്‍ ഗുജറാത്തി-മറാത്തി ഏറ്റുമുട്ടല്‍