16 മണിക്കൂർ 140 അടി താഴ്ചയുള്ള കുഴൽ കിണറിൽ, മധ്യപ്രദേശിൽ 10 വയസുകാരനെ രക്ഷപ്പെടുത്തി; രാജസ്ഥാനിൽ മൂന്ന് വയസുകാരി കുഴൽകിണറിൽ വീണിട്ട് ഏഴ് ദിവസം!

മധ്യപ്രദേശിലെ ​ഗുണ ജില്ലയിൽ കുഴൽ കിണറിൽ വീണ 10 വയസുകാരനെ രക്ഷപ്പെടുത്തി. 16 മണിക്കൂർ നീണ്ട രക്ഷ പ്രവർത്തനത്തിനൊടുവിലാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. 140 അടിയോളം താഴ്ചയിൽ വീണ കുട്ടിയെ എൻഡിആർഎഫും എസ്ഡിആർഎഫും ചേർന്ന് നടത്തിയ രക്ഷാ ദൗത്യത്തിലാണ് തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്.

ഇന്നലെ വൈകുന്നേരമാണ് 10 വയസുകാരനായ സുമിത മീന എന്ന ആൺകുട്ടി കുഴൽ കിണറിൽ വീണത്. വീട്ടിലെ ഫാമിന് സമീപത്തെ കുഴൽ കിണറിലാണ് കുട്ടി വീണത്. കുട്ടിയെ കാണാതായതോടെ അന്വേഷിച്ചിറങ്ങിയ വീട്ടുകാരാണ് കുട്ടി കുഴല്‍കിണറില്‍ വീണത് കണ്ടത്. പരിഭ്രാന്തരായ കുടുംബം പൊലീസിനെ വിവരം അറയിക്കുകയായിരുന്നു. എസ്ഡിആർഎഫ് സംഘം സ്ഥലത്തെത്തി ഉടൻ തന്നെ ഓക്സിജൻ പൈപ്പ് എത്തിച്ച് കൊടുത്തു.

നിരന്തരം ഓക്സിജൻ സപ്പോർട്ട് നൽകിയാണ് കുട്ടിയുടെ ജീവൻ നില നിർത്തിയത്. ഗുണ കലക്ടർ സത്യേ​ന്ദ്ര സിങ് അടക്കം ജില്ലാ ഭരണകൂടവും പൊലീസും സ്ഥലത്ത് എല്ലാ സുരക്ഷയുമൊരുക്കി. ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

അതേസമയം, രാജസ്ഥാനിൽ മൂന്ന് വയസുകാരി കുഴൽകിണറിൽ വീണിട്ട് ഇന്നേക്ക് ഏഴ് ദിവസമായി. കോട് പുത്തലിയിലെ കുഴൽ കിണറിലാണ് കുട്ടി വീണത്. ഏഴ് ദിവസമായി രക്ഷപ്രവർത്തനം നടക്കുന്നെങ്കിലും കുട്ടിയെ രക്ഷപ്പെടുത്താനോ ഭക്ഷണമോ വെള്ളമോ നൽകാനോ കഴിഞ്ഞിട്ടില്ല. അധികൃതരുടെ അനാസ്ഥയാണ് കുട്ടിയെ രക്ഷപ്പെടുത്താൻ സമയമെടുക്കുന്നതിന് പിന്നിലെന്ന് കുടുംബം ആരോപിച്ചു.

ഡിസംബർ 23നാണ് കൃഷി സ്ഥലത്ത് കളിച്ച് കൊണ്ടിരുന്ന മൂന്നു വയസുകാരിയായ ചേതന കുഴൽ കിണറിൽ വീണത്. 700 അടി താഴ്ചയുള്ള കിണറ്റിലാണ് കുട്ടി വീണത്. 150 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങി കിടന്നത്. പൊലീസിന്റെയും എൻഡിആർഎഫ്, എസ്ഡിആർഎഫ് അഗ്നിരക്ഷാസേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം.

ആദ്യം ഇരുമ്പ് ദണ്ഡിൽ കുട്ടിയുടെ വസ്ത്രം കുരുക്കി പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ഇത് സാധ്യമല്ലായെന്ന് കണ്ട് സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനങ്ങളിലേക്ക് കടക്കുകയായിരുന്നു. പ്രദേശത്ത് പെയ്ത കനത്ത മഴയും രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയിരുന്നു.

Latest Stories

വഖഫ് ബില്ലിനെതിരെയുള്ള കലാപം കൈവിട്ടു; ക്രമസമാധാനം തകര്‍ന്നു; ബംഗാളിലേക്ക് കേന്ദ്ര സേനയെ വിളിച്ച് കൊല്‍ക്കത്ത ഹൈക്കോടതി; ഇന്റര്‍നെറ്റ് കണക്ഷന്‍ താല്‍ക്കാലികമായി നിര്‍ത്തി

ബില്ലുകളെ കുറിച്ചുള്ള സുപ്രീം കോടതി വിധിയിൽ പ്രകോപിതനായി കേരള ഗവർണർ; ജുഡീഷ്യൽ അക്രമം എന്ന് ആർലേക്കർ

'പുകഴ്ത്തി പുകഴ്ത്തി ഭരണകർത്താക്കളെ ചീത്തയാക്കരുത്, വിമർശനത്തിന് ആരും അതീതരല്ല'; കോഴിക്കോട് ആർച്ച് ബിഷപ്പ്

'ഇത് ഗുജറാത്ത് മോഡലോ അതോ പ്രധാനമന്ത്രി മോദിയുടെ പുതിയ ഇന്ത്യാ ആശയമോ?': അഹമ്മദാബാദിലെ പള്ളിക്ക് പുറത്ത് റിപ്പോർട്ട് ചെയ്തതിന് മാധ്യമപ്രവർത്തകൻ സഹൽ ഖുറേഷിയെ ഭീഷണിപ്പെടുത്തി പോലീസ്

ബില്ലുകളിൽ രാഷ്ട്രപതിക്കും സമയപരിധി; സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രം, പുനഃപരിശോധന ഹർജി നൽകും

മുർഷിദാബാദിൽ സ്ഥിതി രൂക്ഷം, കൂടുതൽ സേനയെ അയക്കാൻ കേന്ദ്രം; വഖഫ് നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ത്രിപുരയിലും സംഘർഷം

ഇറാൻ-യുഎസ് പരോക്ഷ ചർച്ചകളുടെ ആദ്യ റൗണ്ട് ഒമാനിൽ അവസാനിച്ചു; അടുത്ത ആഴ്ച പുനരാരംഭിക്കും

സുപ്രീം കോടതിയില്‍ നിന്ന് വളരെ കാലത്തിന് ശേഷം പ്രതീക്ഷയുണ്ടാക്കുന്ന ഒരു നിരീക്ഷണവും വിധിയും; രാഷ്ട്രപതിക്ക് ഇല്ലാത്ത അധികാരമാണോ ഗവര്‍ണര്‍ക്കെന്ന് എംഎ ബേബി

തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിക്കും; താജ് റസിഡന്‍സി ഹോട്ടലില്‍ തെളിവെടുക്കും; ഭീകരന്‍ കണ്ടത് 13 മലയാളികളെ; സാബിറുമായുള്ള ബന്ധവും പരിശോധിക്കുന്നു

ഒരുകോടിയിലേറെ വൃക്ഷത്തൈ നട്ട് നാടിന് തണണ്‍ കുടനിവര്‍ത്തി; ഇന്ത്യ പദ്മശ്രീ നല്‍കി ആദരിച്ച 'വൃക്ഷമനുഷ്യ'ന്‍ അന്തരിച്ചു