പുതുവര്‍ഷത്തില്‍ അടിച്ചു പൂസായി തമിഴ്‌നാട്; രണ്ടു ദിനത്തില്‍ വിറ്റത് ആയിരം കോടിയുടെ മദ്യം; കേരളം കുടിച്ചത് 686.28 കോടി; ഡല്‍ഹിയില്‍ 218 കോടി; ഇഷ്ട ബ്രാന്‍ഡ് വിസ്‌കി

പുതുവര്‍ഷാഘോഷത്തോടനുബന്ധിച്ച് കേരളത്തിലും തമിഴ്‌നാട്ടിലും ഡല്‍ഹിയിലും വിറ്റ മദ്യത്തിന്റെ കണക്കുകള്‍ പുറത്ത്. ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് തമിഴ്‌നാട്ടിലാണ്. തൊട്ടു പിന്നില്‍ കേരവും മൂന്നാമത് ഡല്‍ഹിയുമാണ്. പുതുവര്‍ഷാഘോഷത്തില്‍ തമിഴ്നാട്ട് കുടിച്ച് തീര്‍ത്തത് 1000 കോടി രൂപയുടെ മദ്യമാണ്. കേരളത്തില്‍ വിറ്റത് 686.28 കോടിയുടെ മദ്യവും. ഡല്‍ഹിയില്‍ 218 കോടി രൂപയുടെ 1.10 കോടി ബോട്ട്ല്‍ മദ്യമാണ് വിറ്റതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

1000 കോടി രൂപയുടെ മദ്യം. ഡിസംബര്‍ 31, ജനുവരി ഒന്ന് തീയതികളിലായാണ് വിറ്റതെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി.പുതുവത്സര തലേന്ന് 610 കോടി രൂപയുടെ മദ്യവില്‍പ്പനയാണ് നടന്നത്. സംസ്ഥാനത്തെ 5300 ടാസ്മാക് കടകളിലൂടെ നടത്തിയ വില്‍പ്പനയുടെ കണക്കാണിത്. ബാറുകളിലും നക്ഷത്ര ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും മദ്യവില്‍പ്പനയുണ്ടായിരുന്നു. ഇതു കണക്കില്‍പ്പെടുത്തിയിട്ടില്ല.

രാത്രി 10 വരെ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള ടാസ്മാക് കടകള്‍ 11 വരെ പ്രവര്‍ത്തിച്ചു. 2021 ഡിസംബര്‍ 31-ന് 147.69 കോടി രൂപയുടെ മദ്യമാണ് വിറ്റത്. 2020-ല്‍ 160 കോടി രൂപയുടെ മദ്യവും. ക്രിസ്മസ്-പുതുവത്സര ആഘേഠാഷത്തിനിടെ കേരളത്തിലെ 10 ദിവസത്തെ കണക്ക് പ്രകാരം കുടിച്ചത് 686.28 കോടിയുടെ മദ്യം. കഴിഞ്ഞ വര്‍ഷം ഈ കാലയളവിലെ 10 ദിവസത്തെ വില്‍പന 649.32 കോടിയായിരുന്നു. പുതുവത്സരത്തലേന്ന് മാത്രം 107.14 കോടി രൂപയുടെ മദ്യം വിറ്റു. 2022 ലെ പുതുവത്സരത്തലേന്ന് 95.67 കോടിയായിരുന്നു വില്‍പനയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട്‌ലെറ്റിലായിരുന്നു ഇക്കുറി കൂടുതല്‍ വില്‍പന (1.12 കോടി). കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റില്‍ 96.59 ലക്ഷം രൂപയുടെ മദ്യം പുതുവര്‍ഷത്തലേന്ന് വിറ്റു. കാസര്‍കോട് ബട്ടത്തൂരിലാണ് കുറവ് വില്‍പന (10.36 ലക്ഷം). ക്രിസ്മസ്-ന്യൂഇയര്‍ ആഴ്ച്ചയില്‍ ഡെല്‍ഹിയിലെ വിവിധ ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റത് 218 കോടി രൂപയുടെ മദ്യമാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയത് വിസ്‌കിയാണെന്നും അധികൃതര്‍ പറയുന്നു. പുതുവത്സര ആഘോഷ ദിവസം മാത്രം 20.30 ലക്ഷം ബോട്ട്ല്‍ മദ്യം വിറ്റുപോയി. എക്‌സൈസ് ഡ്യൂട്ടി, വാറ്റ് ഇനത്തില്‍ നിന്ന് ഡിസംബര്‍ മാസം 560 കോടി രൂപയുടെ വരുമാനമാണ് ഡെല്‍ഹി സര്‍ക്കാറിന് ലഭിച്ചത്.

Latest Stories

പുടിന്റെ വിമര്‍ശകന്‍ സെര്‍ബിയയില്‍ മരിച്ച നിലയില്‍; അലക്‌സി സിമിന്‍ സെര്‍ബിയയിലെത്തിയത് പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം

ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്ര മോദിയ്ക്ക്; കോവിഡ് മഹാമാരി കാലത്തെ സംഭാവനകള്‍ക്ക് നന്ദി പ്രകടിപ്പിച്ച് രാജ്യം

നെനച്ച വണ്ടി കിട്ടിയില്ലെങ്കില്‍ മികച്ച വിമാനം വരും; ബാഡ്മിന്റണ്‍ താരങ്ങള്‍ ഭോപ്പാലിലേക്ക് വിമാനത്തില്‍ പറക്കും

എഐയ്ക്ക് പിഴച്ചാലും മലയാളിക്ക് തെറ്റ് പറ്റില്ല; ഒടുവില്‍ ഓപ്പണ്‍ എഐയെ തിരുത്താനും മലയാളികള്‍ വേണ്ടി വന്നു

"എമിയാണ്‌ ഞങ്ങളുടെ നെടുംതൂണുകളിൽ ഒന്ന്, അദ്ദേഹം വേറെ ലെവൽ ആണ്"; താരത്തെ വാനോളം പുകഴ്ത്തി ആസ്റ്റൻ വില്ല സ്പോർട്ടിംഗ് ഡയറക്ടർ

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് ആറ് പേര്‍ക്ക്

"ഞാൻ ആയിരുന്നെങ്കിൽ ബാലൺ ഡി ഓർ വിനിക്ക് നൽകുമായിരുന്നു"; മുൻ റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ശരവേഗത്തില്‍ പാഞ്ഞ സ്വിഗ്ഗി ജീവനക്കാര്‍ അതി വേഗത്തില്‍ കോടീശ്വരന്‍മാര്‍

"അവന്റെ ഡെഡിക്കേഷന് കൈയടി കൊടുക്കണം"; അർജന്റീനൻ താരത്തെ വാനോളം പുകഴ്ത്തി പരിശീലകൻ

'കങ്കുവ'യ്‌ക്കൊപ്പം സര്‍പ്രൈസ് 'ബറോസും'; ത്രീഡി ട്രെയ്‌ലര്‍ തിയേറ്ററില്‍ കാണാം